മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സിദ്ധാര്‍ത്ഥ് കൗൾ വിരമിക്കൽ പ്രഖ്യാപിച്ചു. ആറ് വര്‍ഷം മുമ്പാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. ആറ് മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ച താരത്തിന് പരിക്ക് മൂലം പിന്നീട് നീണ്ട അഞ്ച് വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വന്നു. ശേഷം തിരിച്ചെത്തിയെങ്കിലും തിളങ്ങാനായില്ല. 2018 ജൂണ്‍ മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്ന് ഏകദിനത്തിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യക്കായി കളിച്ചത്.
മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബ് ആദ്യമായി കിരീടം നേടിയ കഴിഞ്ഞ സീസണില്‍ 10 കളികളില്‍ 16 വിക്കറ്റുകള്‍ നേടിയ കൗള്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ ആറ് മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്ത്തിയ കൗള്‍ ആയിരുന്നു പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളർ. എന്നാൽ പ്രായം കൂടുതൽ കാരണം ഇന്ത്യൻ ടീമിലേക്ക് തിരിച്ചുകയറാൻ കഴിഞ്ഞില്ല.
17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 88 മത്സരങ്ങളില്‍ 297 വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗള്‍, ലിസ്റ്റ് എ ക്രിക്കറ്റില്‍ 199 വിക്കറ്റുകളും ടി20കളില്‍ 182 വിക്കറ്റും നേടിയിട്ടുണ്ട്. പതിനേഴാം വയസില്‍ പഞ്ചാബ് സംസ്ഥാന ടീമിലൂടെയായിരുന്നു അരങ്ങേറ്റം. ശേഷം മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്കൊപ്പം കിരീടം നേടി. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകള്‍ക്കും കളിച്ചിട്ടുണ്ട്.
Content Highlights: former Indiancricketer siddarth kaul retires from indian cricket