ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെന്ന നിലയിലാണ്. നാല് റൺസിന്റെ മാത്രം രണ്ടാം ഇന്നിംഗ്സ് ലീഡാണ് കിവീസിന് നിലവിലുള്ളത്. സ്കോർ ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 348. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 499, ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ ആറിന് 155.
നേരത്തെ അഞ്ചിന് 319 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 171 റൺസ് നേടിയ ഹാരി ബ്രൂക്കിന്റെയും 80 റൺസെടുത്ത ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെയും മികവിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 499 എന്ന സ്കോറിലെത്തി. ഗസ് ആറ്റ്കിൻസൺ 48 റൺസും ബ്രൈഡൻ കാർസ് പുറത്താകാതെ 33 റൺസും നേടി. രണ്ടാം ദിവസം ഒലി പോപ്പിന്റെ 77 റൺസും ഇംഗ്ലീഷ് മുന്നേറ്റത്തിന് സഹായകരമായി. ന്യൂസിലാൻഡിനായി മാറ്റ് ഹെൻറി നാലും നഥാൻ സ്മിത്ത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡ് നിരയിൽ കെയ്ൻ വില്യംസൺ നേടിയ 61 റൺസാണ് നിലവിലെ ടോപ് സ്കോർ. 31 റൺസുമായി ക്രീസിൽ തുടരുന്ന ഡാരൽ മിച്ചലിലാണ് കിവീസ് നിരയുടെ അവശേഷിച്ച പ്രതീക്ഷകൾ. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ബ്രൈഡൻ കാർസും മൂന്ന് വീതം വിക്കറ്റുകൾ നേടിയിട്ടുണ്ട്.
Content Highlights: New Zealand lead by 4 runs with 4 wickets remaining