ചാംപ്യൻസ് ട്രോഫി 2025: ICC ക്ക് മുന്നിൽ 3 ഉപാധികൾ വെച്ച് ഹൈബ്രിഡ് മോഡലിന് പാകിസ്താൻ സമ്മതിച്ചതായി റിപ്പോർട്ട്

സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത്

dot image

അടുത്ത വർഷം ആദ്യം നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സമ്മതം അറിയിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ചാണ് ഹൈബ്രിഡ് മോഡലിന് പാകിസ്താൻ സമ്മതം അറിയിച്ചത്. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ ​ദുബായിൽ വെച്ച് നടക്കും. സെമി ഫൈനൽ, ഫൈനലുകൾക്ക് ഇന്ത്യ യോ​ഗ്യത നേടിയാൽ മത്സരം ദുബായിൽ തന്നെ നടക്കും. എന്നാൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിൽ ഈ മത്സരങ്ങളുടെ വേദി പാകിസ്താൻ തന്നെയാവണമെന്നാണ് പിസിബി മുന്നോട്ടുവെച്ച ആദ്യ ഉപാധി.

2031 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ ഐസിസി ടൂർണമെന്റുകളും ഹൈബ്രിഡ് മോഡലിൽ നടത്തണമെന്നാണ് പാകിസ്താന്റെ രണ്ടാമത്തെ ആവശ്യം. 2026 ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്കൊപ്പവും 2031 ഏകദിന ലോകകപ്പിൽ ബം​ഗ്ലാദേശിനൊപ്പവും ഇന്ത്യ ആതിഥേയത്വം വഹിക്കും. കൂടാതെ 2029ലെ ചാംപ്യൻസ് ട്രോഫിയും ഇന്ത്യയിലാണ് നടക്കുന്നത്.

2025ലെ ഐസിസിയുടെ വാർഷിക വരുമാനത്തിൽ കൂടുതൽ തുക പാകിസ്താൻ ക്രിക്കറ്റിന് ലഭിക്കണമെന്നാണ് പിസിബിയുടെ മറ്റൊരു ആവശ്യം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ പാകിസ്താനെതിരായ മത്സരം ഉൾപ്പെടെ ദുബായിലേക്ക് മാറ്റുമ്പോൾ വലിയ നഷ്ടം പിസിബിക്ക് ഉണ്ടാകുന്നുവെന്നാണ് ഈ ഉപാധിവെച്ചതിന് പിന്നിലെ കാരണം.

Also Read:

സുരക്ഷാ കാരണങ്ങളെ തുടർന്നാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്താനിലേക്ക് എത്തില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത്. 2008ലെ ഏഷ്യാ കപ്പിലാണ് ഇന്ത്യൻ ടീം ഒടുവിൽ പാകിസ്താനിൽ ക്രിക്കറ്റ് കളിച്ചത്. പിന്നീട് ഇരുരാജ്യങ്ങൾക്കുമിടയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു.

Content Highlights: PCB Ready To Accept Hybrid Model with three conditions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us