'വിരാട് കോഹ്‌ലിയെ കണ്ടുപഠിക്കൂ, കഴിവിൽ വിശ്വസിക്കൂ, തിരിച്ചുവരൂ'; സ്മിത്തിനോടും ലബുഷെയ്‌നോടും റിക്കി പോണ്ടിങ്

നിങ്ങൾ നേരിടുന്നത് ബുംമ്ര പോലെയുള്ള ലോകോത്തര താരങ്ങളെയാകുമ്പോള്‍ മാനസികമായി ഉയർന്ന് നിൽക്കുക പ്രധാനമാണെന്നും റിക്കി പോണ്ടിങ് പറഞ്ഞു

dot image

ബോർഡർ ഗാവസ്കർ ട്രോഫിയിലെ ശേഷിക്കുന്ന നാല് ടെസ്റ്റുകളിൽ ഫോമിലേക്ക് തിരിച്ചുവരാൻ ഇന്ത്യൻ ബാറ്റര്‍ വിരാട് കോഹ്‌ലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് സ്റ്റീവ് സ്മിത്തിനോടും മാർനസ് ലബുഷെയ്‌നോടും ഉപദേശിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്.


'കഴിഞ്ഞ കുറച്ച് മാസമായി കോഹ്‌ലി മികച്ച ഫോമിലായിരുന്നില്ല, പെർത്തിലെ ആദ്യ ഇന്നിങ്സിലും കോഹ്‌ലി പരാജയപ്പെട്ടു, എന്നാൽ രണ്ടാം ഇന്നിങ്സിൽ അയാൾ തകർപ്പൻ സെഞ്ച്വറിയുമായി തിരിച്ചുവന്നു, കോഹ്‌ലിയുടെ കരിയറിൽ എല്ലാ കാലത്തും ഇത്തരം തിരിച്ചുവരവുകൾ കാണാനാകും. തിരിച്ചുവരാനുള്ള കഠിനമായ ആഗ്രഹവും ശ്രമങ്ങളും തന്നിലുള്ള വിശ്വാസവുമാണ് കോഹ്‌ലിയെ വ്യത്യസ്തമാക്കുന്നത്, ഇത് ഓസ്‌ട്രേലിയൻ ബാറ്റർമാരും മാതൃകയാക്കണം,' റിക്കി പോണ്ടിങ് പറഞ്ഞു.

സ്വന്തം മണ്ണിൽ നടക്കുന്ന മത്സരമായിട്ടും എതിർടീമിനെതിരെ മാനസിക ആധിപത്യം നേടാൻ ഓസീസിന് കഴിയുന്നില്ല. മറുവശത്ത് നിങ്ങൾ നേരിടുന്നത് ബുംമ്ര പോലെയുള്ള ലോകോത്തര താരങ്ങളെയാകുമ്പോൾ മാനസികമായി ഉയർന്ന് നിൽക്കുക പ്രധാനമാണെന്നും റിക്കി പോണ്ടിങ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശരാശരി പ്രകടനം പോലും നടത്താൻ ലബുഷെയ്‌നും സ്റ്റീവ് സ്മിത്തിനും സാധിച്ചിരുന്നില്ല. ആദ്യ ഇന്നിങ്സിൽ ലബുഷെയ്‌ൻ 52 പന്തുകളിൽ വെറും രണ്ട് റൺസാണ് നേടിയത്. സ്റ്റീവ് സ്മിത്താകട്ടെ ആദ്യ പന്തിൽ തന്നെ ഡക്കായി. ഇരുവരും എൽബിഡബ്ലിയുവിലാണ് വീണത്. ലബുഷെയ്‌ൻ സിറാജിന് മുന്നിൽ വീണപ്പോൾ സ്മിത്ത് ബുംമ്രയ്ക്ക് മുന്നിൽ വീണു. രണ്ടാം ഇന്നിങ്സിൽ അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസാണ് ലബുഷെയ്‌ൻ നേടിയത്. സ്മിത്ത് 60 പന്തിൽ 17 റൺസാണ് നേടിയത്.

Content Highlights: trust your game like Virat kohli, Rickey ponting to Steve smith and Labuschagne

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us