അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ ഇന്നിങ്സിലെ പത്ത് വിക്കറ്റും നേടി ചരിത്രം സൃഷ്ടിച്ച് ബീഹാർ പേസർ സുമൻ കുമാർ. രാജസ്ഥാനെതിരെയുള്ള മത്സരത്തിലായിരുന്നു ചരിത്ര നേട്ടം. മത്സരത്തിൽ ഹാട്രിക്ക് നേട്ടവും താരം നേടി. 36-ാം ഓവറിൽ മോഹിത് ഭഗ്താനി, അനസ്, സച്ചിൻ ശർമ്മ എന്നിവരെ പുറത്താക്കിയായിരുന്നു നേട്ടം. ഇതോടെ സീസണിൽ താരത്തിന്റെ പേരിൽ 22 വിക്കറ്റുകളായി.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ഇന്നിങ്സിൽ ഒരു താരം പത്ത് വിക്കറ്റുകളും വീഴ്ത്തുന്നത്. നേരത്തെ ഈ വർഷത്തിൽ രഞ്ജിട്രോഫിയിൽ ഹരിയാന പേസർ അൻഷുൽ കംബോജ് ഈ നേട്ടം കൈവരിച്ചിരുന്നു. കേരളത്തിനെതിരെയായിരുന്നു ഈ നേട്ടം. അതേ സമയം ദിപേഷ് ഗുപ്തയുടെയും പൃഥ്വി രാജിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ ആദ്യ ഇന്നിങ്സിൽ ബീഹാർ 467 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ സുമൻ കുമാറിന്റെ ഒറ്റയാൾ പ്രകടനത്തിൽ രാജസ്ഥാൻ 182 റൺസിന് പുറത്താവുകയും ചെയ്തു.
Content Highlights: Bihar's Suman Kumar Creates History, bagged 10 Wickets In An Innings In Cooch Behar Trophy