ഇംഗ്ലണ്ട്- ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ന്യൂസിലാൻഡ് ഒന്നിന് മുന്നിലായി. രണ്ടാം ഇന്നിങ്സിൽ 104 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വെറും 12.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അത് മറികടന്നു.
ജേക്കബ് ബെഥൽ 37 പന്തിൽ അതിവേഗ അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ജോ റൂട്ട് 15 പന്തിൽ 23 റൺസ് നേടി. ഒരു റൺസെടുത്ത സാക് ക്രാളിയും 27 റൺസെടുത്ത ബെൻ ഡക്കറ്റുമാണ് ഇംഗ്ലീഷ് നിരയിൽ പുറത്തായത്. നേരത്തെ കെയ്ൻ വില്യംസൺ, ഡാരിയൽ മിച്ചൽ എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ രണ്ടാം ഇന്നിങ്സിൽ ന്യൂസിലാൻഡ് 348 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ബ്രൈഡൻ കാർസ് ആറ് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സില്‍ താരം നാല് വിക്കറ്റും നേടിയിരുന്നു.
🏴 ENGLAND WIN! 🏴
— England Cricket (@englandcricket) December 1, 2024
Brydon Carse takes 10 in the match and Harry Brook hits 171 in a brilliant victory in Christchurch 👊 pic.twitter.com/Zil5SWyW7Z
ഒന്നാം ഇന്നിങ്സിൽ ഹാരി ബ്രൂക്കിന്റെ 171 റൺസിന്റെയും ബെൻ സ്റ്റോക്സ്, ഒലി പോപ്പ് എന്നിവരുടെ അർധ സെഞ്ച്വറിയുടെയും മികവിൽ ഇംഗ്ലണ്ട് 499 റൺസ് നേടിയിരുന്നു. ഒന്നാം ഇന്നിങ്സിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 254 റൺസാണ് നേടിയിരുന്നത്. 93 റൺസെടുത്ത കെയ്ൻ വില്യംസണും 58 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സും മാത്രമാണ് ഒന്നാം ഇന്നിങ്സിൽ ന്യൂസിലാൻഡിന് വേണ്ടി തിളങ്ങിയിരുന്നത്.
Content Highlights: England vs New Zealand first test; 8 wicket win for England