'ഇന്നത്തെ 16.35 കോടിയേക്കാൾ വലുതായിരുന്നു അന്നത്തെ 400 രൂപ'; കുട്ടിക്കാലത്തെ സെലക്ടർക്ക് ഹാർദിക്കയച്ച വീഡിയോ

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് 400 രൂപ നൽകിയിരുന്ന ആശ്വാസം ചെറുതല്ലെന്നും ഒരു ഇന്ത്യൻ ക്രിക്കറ്ററാവുന്നതിൽ അത് നിർണ്ണായക പങ്കുവഹിച്ചെന്നും ഹാർദിക് പറയുന്നുണ്ട്

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബറോഡയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ വൈറലായി ഇന്ത്യൻ സ്കിപ്പർ ഹാർദിക് പാണ്ട്യയുടെ വീഡിയോ. കുട്ടിക്കാലത്തെ തന്റെ പഴയ സെലക്ടർക്ക് വീഡിയോ കാളിലൂടെ നന്ദി പറയുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുട്ടിക്കാലത്ത് പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്തിരുന്ന താരം അന്ന് മാച്ച് ഫീയായി കിട്ടിയ 400 രൂപയെ കുറിച്ചും പരാമർശിക്കുന്നുണ്ട്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ആ 400 രൂപ നൽകിയിരുന്ന ആശ്വാസം ചെറുതല്ലെന്നും ഒരു ഇന്ത്യൻ ക്രിക്കറ്ററാവുന്നതിൽ അത് നിർണ്ണായക പങ്കുവഹിച്ചെന്നും ഹാർദിക് പറയുന്നുണ്ട്.

അതേ സമയം ജീവിതത്തിൽ ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചെത്തിയ ഹാർദിക് ഇന്ന് നിൽക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായാണ്. ഐസിസിയുടെ ടി 20 ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്താണ് നിലവിൽ ഹാർദിക്. നിലവിൽ ബറോഡയ്ക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് താരം നടത്തുന്നത്. കഴിഞ്ഞ മത്സരത്തിൽ 23 പന്തിൽ 47 റൺസാണ് താരം നേടിയിരുന്നത്. ഇതിന് മുമ്പ് 74, 41, 69 എന്നിങ്ങനെയായിരുന്നു മൂന്ന് മത്സരങ്ങളിലെ താരത്തിന്റെ സ്‌കോറുകൾ. ഐപിഎല്ലിൽ മെഗാ ലേലത്തിന് മുമ്പേ തന്നെ 16. 35 കോടിക്ക് മുംബൈ ഇന്ത്യൻസ് അവരുടെ ക്യാപ്റ്റൻ കോടിയായ ഹാർദികിനെ നിലനിർത്തിയിരുന്നു.

Content Highlights: Hardik Pandya Thanks Childhood Selector For Rs 400 Fee - Video Goes Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us