ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ടിനായി വെടിക്കെട്ട് ഫിഫ്റ്റിയുമായി ജേക്കബ് ബെതൽ . ന്യൂസീലൻഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ എട്ടുവിക്കറ്റ് വിജയം നേടിയ ഇംഗ്ലണ്ടിന്റെ വിജയ ശില്പിയും ഈ യുവതാരമായിരുന്നു. രണ്ടാം ഇന്നിങ്സിൽ 37 പന്തുകൾ നേരിട്ട താരം 50 റൺസുമായി പുറത്താകാതെനിന്നു. ഒരു സിക്സറും എട്ട് ഫോറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഇതോടെ 104 റൺസ് എന്ന വിജയലക്ഷ്യം നാലാം ദിനത്തിലെ ആദ്യ സെഷൻ തീരുന്നതിന് മുമ്പേ ഇംഗ്ലണ്ട് മറികടന്നു.
ഓപ്പണർ സാക്ക് ക്രൗലി ഒരു റൺസെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ജേക്കബ് ബെതൽ ക്രീസിലെത്തിയത്. ബെൻ ഡക്കറ്റുമായി കൈകോർത്ത് അതിവേഗം ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോഴാണ് ഡക്കറ്റ് വീഴുന്നത്. 27 റൺസായിരുന്നു ഡക്കറ്റിന്റെ സമ്പാദ്യം. ശേഷം ജോ റൂട്ടിനെ കൂട്ടുപിടിച്ച് ബെതല്‍ ടീമിനെ വിജയത്തിലെത്തിച്ചു. 15 പന്തിൽ 23 റൺസാണ് ജോ റൂട്ട് നേടിയത്.
🏴 ENGLAND WIN! 🏴
— England Cricket (@englandcricket) December 1, 2024
Brydon Carse takes 10 in the match and Harry Brook hits 171 in a brilliant victory in Christchurch 👊 pic.twitter.com/Zil5SWyW7Z
ഐപിഎൽ താരലേലത്തിൽ ബെതലിനെ 2.60 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. സ്പിൻ ബൗളറായും തിളങ്ങുന്ന ബെതൽ ഇംഗ്ലണ്ടിന്റെ വളർന്നുവരുന്ന ഓൾ റൗണ്ടറാണ്. ആഭ്യന്തര ക്രിക്കറ്റിൽ വാർവിക്‌ഷെയർ, ബർമിങ്ങാം ഫീനിക്സ്, വെൽഷ് ഫയർ ടീമുകൾക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി എട്ട് ഏകദിനങ്ങളും ഏഴ് ട്വന്റി20 മത്സരങ്ങളും കളിച്ച താരം മൂന്ന് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.
Content Highlights: RCB's recruit Jacob Bethell outstanding perfomance in test vs new zealnd