ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്കും ഭാര്യ റിതിക സച്ദേവിനും പിറന്ന ആൺകുഞ്ഞിന് പേരിട്ടു. അഹാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ റിതികയാണ് പേര് വെളിപ്പെടുത്തിയിട്ടുള്ളത്. ക്രിസ്മസ് ആഘോഷത്തിന്റെ പശ്ചാത്തലത്തിലുള്ള സ്റ്റോറിയില്‍ നാല് പാവകളെയാണ് കാണിച്ചിരിക്കുന്നത്. ഓരോ പാവയിലും രോഹിത്, റിതിക, സമൈറ, അഹാൻ എന്നിങ്ങനെയാണ് ചേർത്തിട്ടുള്ളത്. ഇതിൽ സമൈറയാണ് ദമ്പതികളുടെ ആദ്യ കുഞ്ഞ്. 2018 ലാണ് സമൈറ ജനിക്കുന്നത്.
കഴിഞ്ഞ നവംബർ 16നാണ് അഹാൻ ജനിക്കുന്നത്. ആ സമയത്ത് ഇന്ത്യയിലായിരുന്ന രോഹിത് ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിനിറങ്ങിയിരുന്നില്ല. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന പരമ്പരയ്ക്ക് ശേഷം പറ്റേണിറ്റി ലീവിലായിരുന്നു താരം. അഡ്ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ പക്ഷെ രോഹിത് കളിക്കുന്നുണ്ട്. നിലവിൽ മനുക ഓവലിൽ നടക്കുന്ന ഓസ്‌ട്രേലിയ പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായുള്ള പരിശീലന മത്സരത്തിലാണ് രോഹിത്.
Content Higlights: Rohit Sharma, Wife Ritika Sajdeh new Baby Boy name revealed