സഞ്ജുവിന്റെ വെടിക്കെട്ട്, സൽമാൻ നിസാറിന്റെ പോരാട്ടം; കേരളം മികച്ച സ്കോറിൽ

കഴിഞ്ഞ മത്സരത്തിലെ ഹീറോ സൽമാൻ നിസാർ ഇത്തവണയും മികച്ച രീതിയിൽ സ്കോർ ചെയ്തു.

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ​ഗോവയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ. മഴയെത്തുടർന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. സഞ്ജു സാംസൺ‌, സൽമാൻ നിസാർ, അബ്ദുൾ ബാസിത് തുടങ്ങിയവരുടെ ഭേദപ്പെട്ട ഇന്നിം​ഗ്സുകളാണ് കേരളത്തിനെ മികച്ച സ്കോറിൽ എത്തിച്ചത്.

ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ഭേദപ്പെട്ട തുടക്കമാണ് കേരളത്തിന് നൽകിയത്. 15 പന്തിൽ നാല് ഫോറും രണ്ട് സിക്സും സഹിതം സഞ്ജു 31 റൺസെടുത്ത് പുറത്തായി. പിന്നാലെ രോഹൻ കുന്നുമ്മൽ 19 റൺസുമായി മടങ്ങി.

കഴിഞ്ഞ മത്സരത്തിലെ ഹീറോ സൽമാൻ നിസാർ ഇത്തവണയും മികച്ച രീതിയിൽ സ്കോർ ചെയ്തു. 20 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 34 റൺസാണ് സൽമാൻ നിസാർ നേടിയത്. അവസാന ഓവറുകളിൽ അബ്ദുൾ ബാസിത് തന്റേതായ സംഭാവനകളും നൽകി. 13 പന്തിൽ ഒരു ഫോറും രണ്ട് സിക്സും സഹിതം ബാസിത് 23 റൺസെടുത്തു.

Sanju Samson's quickfire against Goa helped Kerala to reach a fightable total in SMAT

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us