അണ്ടർ 19 ഏഷ്യാ കപ്പ് പാക്സിതാനെതിരായ പോരാട്ടത്തിൽ ഇന്ത്യ 43 റൺസിന് തോല്‍വി ഏറ്റുവാങ്ങി. 281 റൺസ് എന്ന ബിഗ് ടോട്ടൽ പിന്തുടർന്ന ഇന്ത്യ 238 റൺസാണ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി മധ്യനിര താരങ്ങൾ ചെറുത്ത് നിൽപ്പ് നടത്തിയപ്പോൾ ഓപ്പണർമാർ പരാജയപ്പെട്ടു.
ഐപിഎൽ മെഗാലേലത്തിൽ രാജസ്ഥാൻ 1.1 കോടി രൂപയ്ക്ക് സ്വന്തമാക്കിയ 13 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശിയും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ഒമ്പത് പന്തുകൾ നേരിട്ട് ഒരു റൺസ് മാത്രമാണ് താരം നേടിയത്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ പാക്ക് പേസർ അലി റാസയുടെ പന്തിൽ സൈദ് ബെയ്ഗിന് ക്യാച്ച് നൽകിയായിരുന്നു മടക്കം.
12 വയസ്സ് പ്രായമുള്ളപ്പോൾ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവ്, കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിനായി 58 പന്തുകളിൽ സെഞ്ച്വറി തികച്ചിരുന്നു. ബിഹാറിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമുകളിലും വൈഭവ് കളിക്കുന്നുണ്ട്.
Content Highlights: 13-Year-Old Star Vaibhav Suryavanshi, Bought For Rs 1.1 Crore At IPL 2025 Auction, Fails In U19 Asia Cup