ഇന്ത്യൻ പ്രീമിയർ ലീഗ് 2025ന് മുമ്പായി മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ യുവതാരങ്ങളോട് സംസാരിച്ച് ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. 'ഈ വർഷം മുംബൈ ഇന്ത്യൻസിലേക്കെത്തിയ യുവതാരങ്ങളോട് തനിക്ക് പറയാനുള്ളത്, നിങ്ങൾക്കുള്ളിൽ പോരാട്ടവീര്യമുണ്ട്, എല്ലാവർക്കും മികച്ച കഴിവുമുണ്ട്. നിങ്ങൾക്ക് മുന്നിൽ താനുണ്ടാകും, ജസ്പ്രീത് ബുംമ്രയുണ്ടാകും, ക്രുണാൽ പാണ്ഡ്യയുണ്ടാകും, തിലക് വർമയുണ്ടാകും. ഇവരെല്ലാം ഇന്ത്യൻ ടീമിൽ കളിച്ചിട്ടുണ്ട്. നിങ്ങളും ഈ താരങ്ങളെപ്പോലെ കഠിനാദ്ധ്വാനം ചെയ്യണം, പരിശീലനം നടത്തണം, കഴിവുകൾ തെളിയിക്കണം.' മുംബൈ ഇന്ത്യൻസിൽ നിന്നും നിങ്ങൾക്ക് ഉയരാൻ സാധിക്കുമെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു.
𝐀𝐮𝐜𝐭𝐢𝐨𝐧 𝐑𝐞𝐜𝐚𝐩 ft. 𝐇𝐚𝐫𝐝𝐢𝐤 𝐏𝐚𝐧𝐝𝐲𝐚 💙 🤌#MumbaiMeriJaan #MumbaiIndians #TATAIPLAuction | @hardikpandya7 pic.twitter.com/vpyxOE4SVz
— Mumbai Indians (@mipaltan) December 2, 2024
ഐപിഎൽ 2025ൽ മുംബൈ ഇന്ത്യൻസിന് വലിയ ലക്ഷ്യങ്ങളാണുള്ളത്. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് മുംബൈ. രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതും ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതും ടീമിന്റെ അന്തരീക്ഷത്തെയും പ്രകടനത്തെയും ബാധിച്ചു. ഇരുവരെയും 2025 മെഗാലേലത്തിന് മുമ്പായി മുംബൈ ഇന്ത്യൻസ് നിലനിർത്തിയിരുന്നു. ഇത്തവണ കഴിഞ്ഞ സീസണിലെ തിരിച്ചടികളിൽ നിന്ന് കരകയറാനുള്ള ലക്ഷ്യത്തിലാണ് മുംബൈ ഇന്ത്യൻസ്.
മുംബൈ ഇന്ത്യൻസ്: ജസ്പ്രീത് ബുംമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, തിലക് വർമ, ട്രെന്റ് ബോൾട്ട്, നമൻ ധീർ, റോബിൻ മിൻസ്, കരൺ ശർമ, റയാൻ റിക്ലത്തോൺ, ദീപക് ചാഹർ, അള്ളാ ഗസൻഫാർ, വിൽ ജാക്സ്, അശ്വിനി കുമാർ, മിച്ചൽ സാന്റനർ, റീസ് ടോപ്ലി, കൃഷ്ണൻ ശ്രീജിത്ത്, രാജ് ബാവ, സത്യനാരായണ രാജു, ബെവോൺ ജേക്കബ്സ്, അർജുൻ തെണ്ടുൽക്കർ, ലിസാർഡ് വില്യംസ്, വിഗ്നേഷ് പുത്തൂർ.
Content Highlights: Hardik Pandya message to young guns new in IPL camp