സിംബാബ്‍വെക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയം നേടി പാകിസ്താൻ. പത്ത് വിക്കറ്റിന്‍റെ ജയമാണ് പാകിസ്താൻ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെയ്ക്ക് 12.4 ഓവറില്‍ 57 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ ആറാം ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. 18 പന്തിൽ 36 റൺസെടുത്ത സയീം അയൂബും 15 പന്തിൽ 22 റൺസെടുത്ത ഒമർ യൂസുഫുമാണ് ജയം എളുപ്പമാക്കിയത്.
സ്പിന്നർ സുഫിയാൻ മുഖീം ആണ് സിംബാബ്‍വെയെ തകര്‍ത്തത്. 2.4 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റും അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, സൽമാൻ അലി ആഘ എന്നിവർ ഓരോ വിക്കറ്റും നേടി. വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 37 റണ്‍സ് വരെ നേടി ബ്രയാൻ ബെന്നറ്റും ടഡിവാൻശേ മരുമണിയും ചേര്‍ന്ന് ആതിഥേയര്‍ക്ക് മികച്ച തുടക്കം നല്‍കിയതിന് ശേഷമായിരുന്നു സിംബാബ്‍വെയുടെ തകര്‍ച്ച. മൂന്ന് മത്സരങ്ങളടങ്ങിയ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താൻ 57 റൺസിന് ജയിച്ചിരുന്നു.
Content highlights: pakistan vs zimbabwe t20