'ഖുർആനും ഇസ്‌ലാമും പറയുന്നത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ'; താലിബാനെതിരെ ആഞ്ഞടിച്ച് സ്പിന്നർ റാഷിദ് ഖാൻ

റാഷിദ് ഖാന്റെ എക്സ് പോസ്റ്റിന് നേരെ രാജ്യത്തെ ഒരു വിഭാഗം ആളുകൾ പിന്തുണയുമായി എത്തിയപ്പോൾ ചിലർ വിമർശനവുമായും രംഗത്തെത്തി

dot image

രാജ്യത്ത് സ്ത്രീകള്‍ക്ക് മേലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് അഫ്‌ഗാനിസ്ഥാന്റെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ റാഷിദ് ഖാൻ രംഗത്ത്. നഴ്സിംഗ്, മെഡിക്കൽ കോഴ്സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയുള്ള
താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ നീക്കങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു താരം.

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടികാട്ടിയുള്ള താരത്തിന്റെ എക്സ് പോസ്റ്റില്‍, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകമാണെന്നും പറഞ്ഞിട്ടുണ്ട്. വനിതാ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും അഭാവം സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസിനെയും ബാധിക്കുമെന്ന് പറഞ്ഞ റാഷിദ്, താലിബാന്റെ ഇത്തരം നീക്കങ്ങൾ ഇസ്‌ലാമിന്റെ പേരിലാണെങ്കിൽ അത് തെറ്റാണെന്നും വനിതകള്‍ക്കും അറിവ് നേടാനുള്ള അവകാശം ഖുര്‍ആനും ഇസ്ലാമും ഉയർത്തുന്നുണ്ടെന്നും സമർത്ഥിച്ചു.

'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കുന്ന ഉത്തരവ് പിന്‍വലിക്കണം. പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം അവരുടെ അവകാശമാണ്. പുതിയ തീരുമാനങ്ങളില്‍ എനിക്ക് നിരാശ തോന്നുന്നു. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസത്തില്‍ നിന്നാണ് തുടങ്ങുന്നത്, റാഷിദ് കുറിച്ചു. അതേ സമയം റാഷിദ് ഖാന്റെ എക്സ് പോസ്റ്റിന് നേരെ രാജ്യത്തെ ഒരു വിഭാഗം ആളുകൾ പിന്തുണയുമായി എത്തിയപ്പോൾ ചിലർ വിമർശനവുമായും രംഗത്തെത്തി.

Content Highlights: Rashid Khan condemns ban on nursing courses for Afghan women

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us