ഹേസൽവുഡിന് പകരം സ്കോട് ബോളണ്ട്; രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ച് ഓസീസ്

പെർത്ത് ടെസ്റ്റിലെ പരാജയത്തിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ടീം.

dot image

ബോർഡർ-​ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. പരിക്കേറ്റ് പുറത്തായ ജോഷ് ഹേസൽവുഡിന് പകരം സ്കോട് ബോളണ്ടിനെ ഉൾപ്പെടുത്തിയതാണ് ഓസ്ട്രേലിയൻ ടീമിലെ ഏക മാറ്റം.

18 മാസത്തിന് ശേഷം ഇതാദ്യമായാണ് ബോളണ്ട് ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. ടീമിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ മത്സരത്തിന് ശേഷം ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും മിച്ചൽ മാർഷ് ടീമിലുണ്ട്.

പെർത്ത് ടെസ്റ്റിലെ പരാജയത്തിന് ശേഷം തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ടീം. ഇന്ത്യൻ ടീമിൽ രോഹിത് ശർമയുടെയും ശുഭ്മൻ ​ഗില്ലിന്റെയും തിരിച്ചുവരവ് ഉണ്ടാകും. ദേവ്ദത്ത് പടിക്കലും ധ്രുവ് ജുറേലും ടീമിന് പുറത്തിരുന്നേക്കും. എന്നാൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപണറായി കെ എൽ രാഹുലാണോ രോഹിത് ശർമയാണോ കളിക്കുകയെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീം: ഉസ്മാൻ ഖ്വാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്, നഥാൻ ലിയോൺ, സ്കോട് ബോളണ്ട്.

Content Highlights: Australia Name Playing XI For 2nd Test Against India

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us