മുഷ്താഖ് അലി ട്രോഫിയിൽ കേരളം പുറത്ത്; ഗ്രൂപ്പ് ഇയിൽ നിന്ന് ആന്ധ്രയും മുംബൈയും ക്വാര്‍ട്ടറിൽ

അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ചതോടെ മുംബൈ കേരളത്തെ മറികടന്ന് ക്വാർട്ടറിലെത്തി

dot image

മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ നിന്ന് കേരളം പുറത്ത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്ര പ്രദേശിനെ മുംബൈ നാല് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷ അസ്തമിച്ചത്. ഗ്രൂപ്പ് ഇയിൽ മുംബൈക്കും കേരളത്തിനും 16 പോയിന്റ് വീതമാണുണ്ടായിരുന്നത്. 20 പോയിന്റുള്ള ആന്ധ്ര ഇതിന് മുന്നേ തന്നെ ക്വാർട്ടറിലെത്തിയിരിക്കുന്നു. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ചതോടെ മുംബൈ കേരളത്തെ മറികടന്ന് ക്വാർട്ടറിലെത്തി.

മുംബൈക്ക് മുന്നില്‍ 230 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം ആന്ധ്ര മുന്നോട്ടുവെച്ചതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ വർധിസിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിൽ അജിങ്കാ രഹാനെ മിന്നും പ്രകടനം നടത്തിയപ്പോൾ മുംബൈ കൂറ്റൻ വിജയ ലക്ഷ്യം മറികടന്നു. 54 പന്തിൽ നാല് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കമായിരുന്നു രഹാനെയുടെ ഇന്നിങ്‌സ്. രഹാനെയ്ക്ക് പുറമെ പൃഥ്വി ഷാ, ശിവം ദുബെ, സൂര്യാൻഷ് എന്നിവരും തിളങ്ങി. പൃഥ്വി ഷാ 15 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 34 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര കെ എസ് ഭരത്(53 പന്തില്‍ 93*), അശ്വിന്‍ ഹെബ്ബാര്‍(29 പന്തില്‍ 52) ക്യാപ്റ്റന്‍ റിക്കി ഭൂയി(31 പന്തില്‍ 68) എന്നിവരുടെ ബാറ്റിംഗ് മികവിലായിരുന്നു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 നേടിയിരുന്നത്.

Content Highlights: Kerala out in Mushtaq Ali Trophy; Andhra and Mumbai in the quarter from Group E

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us