ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വീണ്ടും അതിവേഗ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ഹാരി ബ്രൂക്കിന്‍റെ സെഞ്ച്വറിയുടെയും ഒല്ലി പോപ്പിന്‍റെ അർധ സെഞ്ച്വറിയുടെയും മികവിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 280 റൺസിന്റെ ഭേദപ്പെട്ട സ്കോർ കണ്ടെത്തി. 115 പന്തിൽ അഞ്ച് സിക്സറുകളും 11 ഫോറുകളുമടക്കം 123 റൺസാണ് ഹാരി ബ്രൂക്ക് നേടിയത്. 78 പന്തിൽ ഒരു സിക്‌സറും ഏഴ് ഫോറുകളുമടക്കം 66 റൺസാണ് ഒല്ലി പോപ്പ് നേടിയത്.
Harry Brook is unstoppable in Red ball, Came to bar at 43/4 and scored a terrific Century 👏#NZvENG #HarryBrook
— Dhoni Raina Team (@DhoniRainaTeam) December 6, 2024
pic.twitter.com/oXV1Mg3oRj
അതേ സമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തകർച്ച നേരിടുകയാണ്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഏഴ് റണ്‍സോടെ ടോം ബ്ലണ്ടലും റണ്ണൊന്നുമെടുക്കാതെ വില്യം ഒറൂര്‍ക്കെയും ക്രീസില്‍. ക്യാപ്റ്റന് ടോം ലാഥം(17), ഡെവോണ്‍ കോണ്‍വെ(11), കെയ്ന്‍ വില്യംസണ്‍(37), രചിന്‍ രവീന്ദ്ര(3), ഡാരില്‍ മിച്ചല്‍(6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡണ്‍ കാഴ്സ് രണ്ട് വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഹാരി ബ്രൂക്ക് 197 പന്തിൽ 171 റൺസ് നേടിയിരുന്നു. മൂന്ന് സിക്സറുകളും 15 ഫോറുകളും അടക്കമായിരുന്നു ഈ നേട്ടം.
Content Highlights:NZ vs ENG: Harry Brook brings eighth Test ton in Wellington