ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്കോറിന് വേണ്ടി പൊരുതുന്നു. ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 269 റൺസ് എടുത്തിട്ടുണ്ട്. റയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെയും ക്യാപ്റ്റൻ ടെംപ ബാവുമയുടെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക സ്കോർ മുന്നൂറിനടുത്തെത്തിച്ചത്.
റയാന്‍ റിക്കല്‍ടന്‍ 250 പന്തുകളിൽ നിന്ന് 101 റൺസ് എടുത്ത് പുറത്തായപ്പോൾ ബാവുമ 108 പന്തുകളിൽ നിന്ന് 79 റൺസ് നേടി പുറത്തായി.
ഓപ്പണറായി ഇറങ്ങിയ ഏയ്ഡൻ മാർക്രം 20 റൺസെടുത്തു. നിലവിൽ 48 റണ്‍സുമായി കെയ്ല്‍ വെരെയ്ന്‍ ക്രീസിലുണ്ട്.
ലങ്കന്‍ നിരയില്‍ ലഹിരു കുമാര ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അസിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റെടുത്തു. വിശ്വ ഫെര്‍ണാണ്ടോ, പ്രബാത് ജയസൂര്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലാണ്. 233 റൺസിനായിരുന്നു താരം ജയം നേടിയെടുത്തത്. മത്സരത്തിൽ ബാവുമ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയും നേടിയിരുന്നു.
Content Highlights: south africa vs sri lanka second test