ഓസീസ് വനിതകളും ഇന്ത്യയെ തോൽപ്പിച്ചുവിട്ടു; ഏകദിന പരമ്പര നഷ്ടമായി

പരമ്പരയിലെ അവസാന മത്സരം ഡിസംബർ 11 ന് നടക്കും

dot image

വനിതാ ക്രിക്കറ്റിലും ഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ. ബ്രിസ്‌ബേനില്‍ നടന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ 122 റണ്‍സിനായിരുന്നു
ഓസ്‌ട്രേലിയയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 371 എന്ന് റണ്‍സാണ് നേടിയത്. ജോര്‍ജിയ വോള്‍ (101), എല്ലിസ് പെറി (105) എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.

ഇന്ത്യയുടെ മറുപടി ബാറ്റിങ് 44.5 ഓവറില്‍ 249 റണ്‍സിലൊതുങ്ങി. റിച്ചോ ഘോഷ് (54), മലയാളി താരം മിന്നു മണി (46), ജമീമ റോഡ്രിഗസ് (43) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ഓസീസിന് വേണ്ടി അന്നബെൽ സതർലാൻഡ് നാല് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരം ഓസീസ് 5 വിക്കറ്റിന് ജയിച്ചിരുന്നു. ബാറ്റർമാരെല്ലാം പരാജയപ്പെട്ട മത്സരത്തിൽ നൂറ് റൺസിന് ഇന്ത്യ പുറത്തായിരുന്നു. ഓസീസ് നിരയിൽ മേഗൻ ഷട്ട് ആയിരുന്നു ഇന്ത്യയെ തകർത്തത്. പരമ്പരയിലെ അവസാന മത്സരം ഡിസംബർ 11 ന് നടക്കും.

Content Highlights: Australia beat India by 122 runs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us