ഇന്നിങ്സ് തോൽവി ഒഴിവാക്കി ഇന്ത്യ; ഓസീസിന് ജയിക്കാൻ പത്ത് വിക്കറ്റിൽ 19 റൺസ് മാത്രം

ഇന്ത്യൻ നിരയിൽ 42 റൺസെടുത്ത് പൊരുതി നിന്ന നിതീഷ് കുമാർ റെഡ്‌ഡിയാണ് ഇന്നിങ്‌സ് തോൽ‌വിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്.

dot image

ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റായ അഡലെയ്ഡ് ടെസ്റ്റിൽ ഇന്ത്യ തോൽവി ഉറപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ ഓസീസിന് വിജയിക്കാൻ വേണ്ടത് 19 റൺസ് മാത്രമാണ്. ആദ്യ ഇന്നിങ്സിൽ 180 റൺസിന് ഓൾ ഔട്ടായ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 175 റൺസിന് ഓൾ ഔട്ടായി.

ആദ്യ ഇന്നിങ്സിൽ 337 റൺസ് നേടിയ ഓസീസിന് വേണ്ടത് 19 റൺസ് മാത്രമായി. പാറ്റ് കമ്മിൻസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ തകർത്തത്. സ്കോട് ബോളണ്ട് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി.


ഇന്ത്യൻ നിരയിൽ 42 റൺസെടുത്ത് പൊരുതി നിന്ന നിതീഷ് കുമാർ റെഡ്‌ഡിയാണ് ഇന്നിങ്‌സ് തോൽ‌വിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. 28 റൺസ് വീതമെടുത്ത ശുഭ് മാൻ ഗിൽ, റിഷഭ് പന്ത് ഒഴികെ ഇന്ത്യൻ ബാറ്റർമാരിൽ ഒരാൾക്കും മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല

Content Highlights: India avoids innings defeat aussies needonly 19 runs from10 wickets to win

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us