കറൻ സഹോദരരിൽ മൂന്നാമനും അന്താരാഷ്ട്രഅരങ്ങേറ്റത്തിന്, കളിക്കാനിറങ്ങുന്നത് ഇം​ഗ്ലീഷ് ജഴ്സിയിലല്ല!

തന്റെ പിതാവ് കെവിൻ കറനിന്റെ പാത പിന്തുടരാനാണ് താൽപ്പര്യമെന്ന് അരങ്ങേറ്റത്തെക്കുറിച്ച് ബെൻ കറൻ പ്രതികരിച്ചു.

dot image

ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ സാം കറനിന്റെയും ടോം കറനിന്റെയും സഹോദരൻ ബെൻ കറൻ സിംബാബ്‍വെ ദേശീയ ടീമിൽ കളിക്കും. ഡിസംബർ 17ന് ആരംഭിക്കുന്ന അഫ്​ഗാനിസ്ഥാനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് സിംബാബ്‍വെ ടീമിനായി ബെൻ കറൻ കളിക്കുക.

തന്റെ പിതാവ് കെവിൻ കറനിന്റെ പാത പിന്തുടരാനാണ് താൽപ്പര്യമെന്ന് ബെൻ കറൻ പ്രതികരിച്ചു. സിംബാബ്‍വെയ്ക്കായി 11 ഏകദിന മത്സരങ്ങൾ കളിച്ച താരമാണ് കെവിൻ കറൻ. പിന്നാലെ സിംബാ‍ബ്‍വെ ക്രിക്കറ്റിന്റെ മുഖ്യപരിശീലകനായും കെവിൻ കറൻ പ്രവർത്തിച്ചിട്ടുണ്ട്. ജന്മംകൊണ്ട് സിംബാബ്‍വെക്കാരനായ കെവിൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഇം​ഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു.

1983 മുതൽ 1987 വരെയാണ് കെവിൻ സിംബാബ്‍വെയ്ക്കായി ക്രിക്കറ്റ് കളിച്ചത്. 11 മത്സരങ്ങളിൽ നിന്നായി 287 റൺസ് നേടി അക്കാലത്തെ മികച്ച താരങ്ങളിൽ ഒരാളായിരുന്നു കെവിൻ. എങ്കിലും താരത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ കഴിഞ്ഞില്ല. 1990ലാണ് സിംബാബ്‍വെ ടെസ്റ്റ് പദവി നേടിയതെന്നതാണ് കാരണം. അപ്പോഴേയ്ക്കും കെവിൻ ഇം​ഗ്ലണ്ട് ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരുന്നു.

Content Highlights: Ben Curran, brother of Sam and Tom Curran, earns maiden Zimbabwe call-up

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us