'മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തണം'; നിർദ്ദേശവുമായി ചേതേശ്വർ പുജാര

ഹർഷിത് റാണയ്ക്ക് പകരം മറ്റൊരു താരത്തെ ഇറക്കേണ്ടതില്ലെന്നായിരുന്നു പുജാരയുടെ വാക്കുകൾ.

dot image

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റം വരുത്തണമെന്ന നിർദ്ദേശവുമായി ചേതേശ്വർ പുജാര. രണ്ടാം ടെസ്റ്റ് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ ഇന്ത്യൻ ഹീറോയായിരുന്ന പുജാര പ്രതികരണവുമായി രംഗത്തെത്തിയത്. രവിചന്ദ്രൻ അശ്വിന് പകരമായി വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് പുജാരയുടെ നിർദ്ദേശം.

ഇന്ത്യൻ ടീമിൽ ഒരു മാറ്റം ഉണ്ടായേക്കാം. രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് മോശമായിരുന്നു. അതിനാൽ രവിചന്ദ്രൻ അശ്വിന്റെ സ്ഥാനത്ത് വാഷിങ്ടൺ സുന്ദറിന് അവസരം ലഭിച്ചേക്കാം. ഹർഷിത് റാണയ്ക്ക് പകരം മറ്റൊരു താരത്തെ ഇറക്കേണ്ടതില്ലെന്നായിരുന്നു പുജാരയുടെ വാക്കുകൾ. ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഹർഷിതിന് കൂടുതൽ അവസരം നൽകണമെന്നും പുജാര സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.

ഡിസംബർ 14 മുതൽ ​ഗാബയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുക. നിലവിൽ ഇരുടീമുകളും പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് പരമ്പരയിലെ അവശേഷിച്ച മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

Content Highlights: Cheteshwar Pujara suggests one change in Indian XI for Brisbane Test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us