സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തോൽപിച്ച് ഉത്തര്‍പ്രദേശ് ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ താരമായത് ഡൽഹി ക്യാപിറ്റൽസ് ലേലത്തിൽ വിളിച്ചെടുത്ത ഇരുപതുകാരൻ. എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ വിപ്രജ് നിഗം എട്ടു പന്തുകൾ മാത്രം നേരിട്ട് 27 റൺസാണ് നേടിയത്. രണ്ട് സിക്സറുകളും മൂന്നു ഫോറുകളുമടക്കമായിരുന്നു വെടിക്കെട്ട്. ബാറ്റ് കൊണ്ടെന്ന പോലെ ബൗളിങ്ങിലും താരം മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. നാലോവർ എറിഞ്ഞ് 20 റൺസ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റാണ് താരം നേടിയത്.
4⃣,6⃣,4⃣,6⃣ 🔥
— BCCI Domestic (@BCCIdomestic) December 9, 2024
A match-turning over ?
With 48 needed off 24, Rinku Singh and Vipraj Nigam smash 22 off the 17th over to bring the equation down to 26 needed off 18 👌👌#SMAT | @IDFCFIRSTBank
Scorecard ▶️ https://t.co/4hVd1pYmE6 pic.twitter.com/UmTcPorgZg
വിപ്രജിന് യുപി നിരയിൽ പുറമെ റിങ്കു സിങ്ങും കരൺ ശർമയും മികച്ച പ്രകടനം കാഴ്ച വെച്ചു. റിങ്കു സിങ് 22 പന്തിൽ 27 റൺസെടുത്തപ്പോൾ കരൺ ശർമ്മ 31 പന്തിൽ 48 റൺസെടുത്തു. ഇവരുടെ മികച്ച പ്രകടനത്തിൽ ആന്ധ്ര ഉയര്‍ത്തിയ 157 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറ് പന്തുകള്‍ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ യുപി എത്തി. ക്വാർട്ടർ ഫൈനലിൽ ഡൽഹിയാണ് യുപിയുടെ എതിരാളികൾ.
20 വയസ്സുകാരനായ വിപ്രജിനെ ഐപിഎൽ മെഗാലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് വാങ്ങിയിരുന്നു. ഡൽഹിക്ക് പുറമേ മുംബൈ ഇന്ത്യൻസ് മാത്രമായിരുന്നു ഓൾറൗണ്ടറെ സ്വന്തമാക്കാൻ ലേലത്തിൽ ബിഡ് ചെയ്തിരുന്നതെങ്കിലും ഒടുവിൽ പിന്മാറി.
Content Highlights:Delhi Capitals' new recruit Vipraj takes UP to Syed Mushtaq Ali T20 Trophy quarters