'ഇത്രയും മതി, ഇനി വിവാദങ്ങളെല്ലാം മാറ്റിവെച്ച് ക്രിക്കറ്റില്‍ ശ്രദ്ധിക്കുക'; നിർദേശവുമായി ഹര്‍ഭജന്‍

അഡലെയ്ഡ് ടെസ്റ്റിനിടെ ​ഗ്രൗണ്ടിൽ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡുമായി സിറാജ് കലഹിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.

dot image

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡിനുമെതിരെ ഐസിസി നടപടി സ്വീകരിച്ചതില്‍ പ്രതികരണവുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ്. ഇത്തരം വിവാദങ്ങളേക്കാള്‍ ക്രിക്കറ്റില്‍ ശ്രദ്ധ കൊടുക്കണമെന്നാണ് ഹർഭജൻ പറയുന്നത്. അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച് മുന്നോട്ടുപോവുകയായിരുന്ന ഹെഡിനെ സിറാജ് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുതാരങ്ങളും ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റമുണ്ടായത്.

സംഭവം വിവാദമായതോടെ ഐസിസി തക്കതായ നടപടി സ്വീകരിക്കുകയും ചെയ്തു. ഇരുതാരങ്ങള്‍ക്കും ഡീമെറിറ്റ് പോയിന്റ് നല്‍കിയ ഐസിസി സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ചുമത്തി. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണമെന്നാണ് ഹർഭജന്‍ പറയുന്നത്.

'കൊള്ളാം, താരങ്ങളോട് ഐസിസി അല്‍പ്പം കര്‍ക്കശമാണെന്ന് ഞാന്‍ കരുതുന്നു. ഗ്രൗണ്ടില്‍ ഇക്കാര്യങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണ്. താരങ്ങള്‍ പരസ്പരം സംസാരിക്കുകയും ഐസിസി നടപടി സ്വീകരിക്കുകയും ചെയ്തു. എന്തായാലും സംഭവിച്ചത് മറന്ന് മുന്നോട്ടുപോവുക. ഇനി ബ്രിസ്‌ബെയിനാണ് കാത്തിരിക്കുന്നത്. അതുകൊണ്ട് ഇത്തരം വിവാദങ്ങള്‍ മറന്ന് ക്രിക്കറ്റിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക', ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.

അഡലെയ്ഡ് ടെസ്റ്റിനിടെ ​ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. 141 പന്തിൽ 140 റൺസ് നേടിയ ട്രാവിസ് ഹെഡിനെ കിടിലൻ ഇൻസ്വിങ് യോർക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു.

ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ മുഹമ്മദ് സിറാജ് കൈചൂണ്ടി കാണിക്കുകയും ചെയ്തു. മറുപടിയായി വാക്കുകൾ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രം​ഗം കൊഴുക്കുകയായിരുന്നു. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു.

Content Highlights: Harbhajan Singh hopes Head-Siraj row ends after ICC sanctions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us