ഡു പ്ലെസിക്ക് പകരമായി ഫിൽ സോൾട്ട് എത്തിയത് എങ്ങനെ?; വിശദീകരിച്ച് ആർസിബി

ആർസിബി തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ടീമിന്റെ പദ്ധതികൾ ആരാധകർക്ക് മുന്നിൽ വ്യക്തമാക്കുന്നത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു മുൻ നായകൻ ഫാഫ് ഡു പ്ലെസിക്ക് പകരമായി ഇം​ഗ്ലണ്ട് ഓപണർ ഫിൽ സോൾട്ടിനെ ടീമിൽ എത്തിക്കാനുണ്ടായ കാരണം വിശദീകരിച്ച് ടീം അധികൃതർ. സമൂഹമാധ്യമങ്ങളിൽ ആർസിബി തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ടീമിന്റെ പദ്ധതികൾ ആരാധകർക്ക് മുന്നിൽ വ്യക്തമാക്കുന്നത്.

ഒരു വിദേശ ഓപണിങ് ബാറ്ററെ റോയൽ ചലഞ്ചേഴ്സിന് ആവശ്യമായിരുന്നു. മികച്ച ഫോമിലുള്ള ദിവസം അവർക്ക് 60, 50 അല്ലെങ്കിൽ 40 പന്തിൽ സെഞ്ച്വറി നേടാൻ കഴിയും. ജോസ് ബട്ലറും ഫിൽ സോൾട്ടും ഇത് പലതവണ നേടിയിട്ടുണ്ട്. ഫാഫ് ഡു പ്ലെസിയുടെ പ്രായം പരി​ഗണിച്ചാണ് മറ്റൊരു താരത്തെ കണ്ടെത്തിയതെന്നും റോയൽ ചലഞ്ചേഴ്സ് ടീം അധികൃതർ വ്യക്തമാക്കി.

ഐപിഎൽ 2025നുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം: വിരാട് കോഹ്‍ലി, രജത് പാട്ടിദാർ, യാഷ് ദയാൽ, ലിയാം ലിവിങ്സ്റ്റൺ, ഫിൽ സോൾട്ട്, ജിതേഷ് ശർമ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ, റാസിഖ് ധാർ, ദേവ്ദത്ത് പടിക്കൽ, ഭുവനേശ്വർ കുമാർ, ജേക്കബ് ബെഥൽ, ക്രൂണൽ പാണ്ഡ്യ, ടിം ഡേവിഡ്, സ്വാസ്തിക് ചികാര, സ്വപ്നിൽ സിങ്, റൊമാരിയോ ഷെപ്പേർഡ്, ലുങ്കി എൻ​ഗിഡി, മനോജ് ബാൻഡേജ്, നുവാൻ തുഷാര, മോഹിദ് റാത്തി, അഭിനന്ദൻ സിങ്.

Content Highlights: RCB explains why they opt Phil Salt over Faf Du Plesis

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us