ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ഗാബയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മുഹമ്മദ് ഷമി എത്തുമോ ഇല്ലയോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. ഇന്നലെ ഷമിയുടെ മടങ്ങി വരവ് വൈകുന്നത് താരവും ക്യാപ്റ്റനും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലമാണെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഷമിക്ക് ഇന്ത്യൻ ടീം വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്ന് രോഹിത് ശർമ പറഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു അത്. കാൽമുട്ടിനുള്ള പരിക്ക് ഷമിയെ ഇപ്പോഴും വലക്കുന്നുവെന്ന് പറഞ്ഞ രോഹിത് പ്രസ്താവനയെ ഷമി തന്നെ തിരുത്തുന്ന സംഭവവും ഇന്നലെ ഉണ്ടായി.
Mohammad Shami 🔥 pic.twitter.com/koNCpiqqeh
— General Knowledge (@Knowledge1176) December 8, 2024
ഇപ്പോഴിതാ ഷമിയുടെ തിരിച്ചുവരവ് വൈകുന്നതിൽ ടീം മാനേജ്‌മെന്റിനെതിരെയും ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് ആരാധകർ. നിലവിൽ പരമ്പരയിൽ ഓസീസും ഇന്ത്യയും ഒപ്പത്തിനൊപ്പം നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് തിരിച്ചുവരാൻ ജസ്പ്രീത് ബുംമ്രയ്‌ക്കൊപ്പം ഷമിയും വേണമെന്നാണ് ആരാധകർ പറയുന്നത്.പരിക്കേറ്റ ശേഷം തിരിച്ചു വന്ന് രഞ്ജിട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ച വെച്ച ഷമി ഇനിയും എന്താണ് തെളിയിക്കേണ്ടതുള്ളത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
Mohammad Shami 🔥 pic.twitter.com/koNCpiqqeh
— General Knowledge (@Knowledge1176) December 8, 2024
ഇന്ത്യൻ ടീമിലെ മറ്റ് സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർക്കടക്കം ഈ റൂൾ ബാധകമാകാത്തത് എന്ത് കൊണ്ടാണെന്നും ആരാധകർ ചോദിക്കുന്നു. ഇവരെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ട് പത്ത് വർഷത്തോളമായി എന്ന വസ്തുത ചൂണ്ടി കാട്ടിയായിരുന്നു ഇത്. അതേ സമയം ഇന്നലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിന് വേണ്ടി ബാറ്റ് കൊണ്ടും തകർപ്പൻ പ്രകടനമാണ് താരം നേടിയത്. ചണ്ഡീഗഢിനെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ പത്താമനായി ബാറ്റിങ്ങിനെത്തിയ ഷമി, 17 പന്തിൽ മൂന്ന് ഫോറുകളും രണ്ടു സിക്സറുകളും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു. താരത്തിന്റെ പ്രകടന മികവിൽ ബംഗാൾ 3 റൺസ് വിജയത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ഷമി കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ഷമിക്ക് പിന്നീട് പരിക്കുമൂലം ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനായിട്ടില്ല.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സ്ഥാനം നഷ്ടമായ ഷമി അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലേക്ക് തിരിച്ചെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്നസ് തെളിയിച്ചാലെ ടീമിലേക്ക് പരിഗണിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കിയതോടെയാണ് ഷമി മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലും ഇറങ്ങിയത്. എന്നാൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇന്ത്യൻ താരത്തിന്റെ തിരിച്ചുവരവ് വൈകുകയാണ്.
Content Highlights: Should Shami prove his fitness and form by playing domestic cricket alone?; Does not apply to Virat and Rohit