'ആദ്യം ആ സിറാജിനെ ആരെങ്കിലുമൊന്ന് പറഞ്ഞ് മനസ്സിലാക്കൂ'; ഹെഡുമായുള്ള തർക്കത്തില്‍ മാർക് ടെയ്‌ലര്‍

ഹെഡിനെ കിടിലന്‍ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു

dot image

അഡലെയ്ഡ് ടെസ്റ്റില്‍ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡുമായുണ്ടായ കലഹത്തില്‍ മുഹമ്മദ് സിറാജിനെ നിശിതമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ താരം മാര്‍ക് ടെയ്‌ലര്‍. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച് മുന്നോട്ടുപോവുകയായിരുന്ന ഹെഡിനെ സിറാജാണ് പുറത്താക്കിയത്. 141 പന്തില്‍ 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ്, ഓസീസിന് 157 റണ്‍സിന്റെ നിര്‍ണായക ഇന്നിങ്സ് ലീഡ് സമ്മാനിക്കുകയും ചെയ്തിരുന്നു.

ഹെഡിനെ കിടിലന്‍ ഇന്‍സ്വിങ് യോര്‍ക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു. ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാന്‍ കൈചൂണ്ടി കാണിക്കുകയാണ് മുഹമ്മദ് സിറാജ് ചെയ്തത്. മറുപടിയായി വാക്കുകള്‍ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രംഗം കൊഴുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപക്വമായ പെരുമാറ്റമാണ് സിറാജിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരെങ്കിലും ഇതേകുറിച്ച് ഇന്ത്യന്‍ പേസറോട് സംസാരിക്കണമെന്നും അഭിപ്രായപ്പെടുകയാണ് ഓസീസ് ഇതിഹാസം.

'അഡലെയ്ഡില്‍ സിറാജിന്റെ ഗ്രൗണ്ടിലെ പെരുമാറ്റം ഏറ്റവും മോശമായ കാര്യമാണെന്നാണ് എന്റെ അഭിപ്രായം. ആവേശം നല്ലതാണ്. ഹെഡിന്റെയും സിറാജിന്റെയും പോരാട്ട സ്വഭാവം ഞാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ അത് നിയന്ത്രിക്കേണ്ടതുണ്ട്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഗെയിമിനോടും അമ്പയറോടും ബഹുമാനമില്ലാതെ കാണിക്കുന്ന പ്രവൃത്തികള്‍ വളരെ മോശമാണ്. ആരെങ്കിലും സിറാജിനോട് ഇതേക്കുറിച്ച് സംസാരിക്കണം', ടെയ്ലര്‍ വ്യക്തമാക്കി.

'ഹെഡിന്റെ പെരുമാറ്റത്തിലും കുഴപ്പങ്ങളുണ്ട്. ഇരു ടീമിലെയും നായകന്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തേണ്ടതുണ്ട് എന്നതാണ് എന്റെ അഭിപ്രായം', ടെയ്ലര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗ്രൗണ്ടില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തിൽ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനും ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനുമെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഐസിസി. സിറാജിന് മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. സിറാജിനും ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഐസിസി അറിയിച്ചു.

Content Highlights: Someone should chat with Mohammed Siraj says Mark Taylor

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us