ഇന്ത്യൻ വനിതകൾക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഓസ്ട്രേലിയൻ വനിതകൾ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. സെഞ്ച്വറി നേടിയ അന്നബെല്‍ സതര്‍ലാന്‍ഡിന്റെയും അര്‍ധ സെഞ്ച്വറികൾ നേടിയ ആഷ്‌ലി ഗാര്‍ഡ്‌നര്‍, ക്യാപ്റ്റന്‍ തഹില മഗ്രാത്ത് എന്നിവരുടെയും കിടിലൻ ഇന്നിങ്സാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
Innings Break!
— BCCI Women (@BCCIWomen) December 11, 2024
4⃣ wickets for Arundhati Reddy!
Australia post 298/6 on the board.
Stay Tuned for the #TeamIndia chase ⌛️
Scorecard ▶️ https://t.co/pdEbkwGszg#AUSvIND pic.twitter.com/PY32azbfAC
ടോസ് നേടിയ ഇന്ത്യ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയിലായിരുന്നതിന് പിന്നാലെ ഓസീസ് വനിതകൾ മുന്നേറുകയായിരുന്നു. അന്നബെല്‍ 95 പന്തില്‍ 110 റണ്‍സെടുത്തു. ഒൻപത് ഫോറും നാല് സിക്‌സുമടങ്ങുന്നതായിരുന്നു അന്നബെല്ലിന്റെ ഗംഭീര ഇന്നിങ്സ്. തഹില 56 റൺസ് അടിച്ചെടുത്ത് പുറത്താകാതെ നിന്നപ്പോൾ ആഷ്‌ലി 50 റണ്‍സും കണ്ടെത്തി.
ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ കൈവിട്ടിരുന്നു. ഓസ്‌ട്രേലിയയ്ക്കെതിരെ ആശ്വാസ ജയം തേടിയാണ് ഇന്ത്യൻ വനിതകൾ മൂന്നാം പോരിനിറങ്ങിയത്.
Content Highlights: AUS-W vs IND-W: India Women needs 299 runs to win vs Australia Women