സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ ബംഗാളിനെ തോൽപ്പിച്ച് ബറോഡ സെമിയിൽ. 41 റൺസിന്റെ മിന്നും വിജയമാണ് ബറോഡ നേടിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ ബംഗാൾ മറുപടി 131 റൺസിലവസാനിച്ചു. ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് ബംഗാളിന് വേണ്ടി അർധ സെഞ്ച്വറി നേടി. 36 പന്തിൽ 55 റൺസാണ് താരം നേടിയത്.
Baroda enter the semis 👏
— BCCI Domestic (@BCCIdomestic) December 11, 2024
They defend 172 by bowling out Bengal for 131 🙌
3⃣ wickets each for Lukman Meriwala, Hardik Pandya & Atit Sheth
Shahbaz Ahmed played a fighting knock of 55(36)#SMAT | @IDFCFIRSTBank
Scorecard ▶️ https://t.co/FDmKRaHa9X pic.twitter.com/RvqXN1u3w1
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ, ലുക്മാൻ മെറിവാല, അതിത് സേഥ് എന്നിവർ ചേർന്നാണ് ബംഗാളിനെ തകർത്തത്. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും ലുക്മാൻ മെറിവാല മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും അതിത് സേഥ് നാല് ഓവറിൽ 41 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ഓപ്പണർമാരായ ശാശ്വത് റാവത്ത്, അഭിമന്യു സിങ് എന്നിവർ നൽകിയ മിന്നുന്ന തുടക്കമാണ് ബറോഡയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 26 പന്തിൽ ഒരു ഫോറും മൂന്നു സിക്സറുകളും സഹിതം 40 റൺസെടുത്ത ശാശ്വത് സിങ്ങാണ് ബറോഡയുടെ ടോപ് സ്കോറർ. അഭിമന്യു 34 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത് പുറത്തായി. ബംഗാളിനായി മുഹമ്മദ് ഷമി, കനിഷ്ക് സേഥ്, പ്രദീപ്ത പ്രമാണിക്ക് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബറോഡയെ കൂടാതെ ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ ടീമുകളാണ് സെമിഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്. അവസാന ക്വാർട്ടർ മത്സരം മുംബൈയും വിദർഭയും തമ്മിലാണ്.
Content Highlights: baroda beat bengal, enter in to semifinal in syed syed mushtaq ali t20 trophy