വീണ്ടും വെടിക്കെട്ടുമായി അജിൻക്യ രഹാനെ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈ സെമിയിൽ

ഏഴ് മത്സരങ്ങളിൽ നിന്നായി 334 റൺസോടെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് രഹാനെ

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ വീണ്ടും അജിൻക്യ രഹാനെയുടെ വെടിക്കെട്ട്. വിദർഭയ്ക്കെതിരായ മത്സരത്തിൽ 45 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം രഹാനെ 84 റൺസെടുത്തു. ടൂർണമെന്റിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 334 റൺസോടെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം.

മത്സരത്തിൽ മുംബൈ ആറ് വിക്കറ്റിന്റെ വിജയവും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. രഹാനെയുടെ വെടിക്കെട്ടിന് പുറമെ പൃഥ്വി ഷാ 26 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം 49 റൺസും അടിച്ചെടുത്തു. ശിവം ദുബെയുടെ 22 പന്തിൽ പുറത്താകാതെ 37 റൺസും സൂര്യനഷ് ഷെഡ്ജിന്റെ 12 പന്തിൽ പുറത്താകാതെ 36 റൺസും വിജയത്തിൽ നിർണായകമായി.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സെമിയിൽ കടക്കുന്ന മൂന്നാമത്തെ ടീമാണ് മുംബൈ. നേരത്തെ സൗരാഷ്ട്രയെ പരാജയപ്പെടുത്തി മധ്യപ്രദേശും ബം​ഗാളിനെ പരാജയപ്പെടുത്തി ബറോഡയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമിയിൽ കടന്നിരുന്നു. ഡൽഹി-ഉത്തർപ്രദേശ് മത്സരത്തിലെ വിജയികളാവും നാലാമതായി സെമിയിൽ കടക്കുക.

Content Highlights: Mumbai defeated Vidarbha and qualified to SMAT semis

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us