സയ്യിദ് മുഷ്താഖ് അലി ട്രോഫി; സെമി ഫൈനൽ ലൈനപ്പായി

സൗരാഷ്ട്രയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മധ്യപ്രദേശ് സെമിയിലെത്തിയത്.

dot image

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ലൈനപ്പായി. ഡിസംബർ 13ന് നടക്കുന്ന ആദ്യ സെമിയിൽ ക്രുനാൽ പാണ്ഡ്യയും ഹാർദിക് പാണ്ഡ്യയും അടങ്ങുന്ന ബറോഡയെ ശ്രേയസ് അയ്യരും അജിൻക്യ രഹാനെയും സൂര്യകുമാർ യാദവും ചേരുന്ന മുംബൈ ടീം നേരിടും. രാവിലെ 11 മണിക്കാണ് മത്സരം. അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം 4.30ന് നടക്കുന്ന രണ്ടാം സെമിയിൽ ഡൽഹി-മധ്യപ്രദേശിനെയും നേരിടും. ആയുഷ് ബദോനിയുടെ ഡൽഹി നിരയിൽ പ്രിയാൻഷ് ആര്യ, യാഷ് ദൾ തുടങ്ങിയവരും മധ്യപ്രദേശിനായി വെങ്കിടേഷ് അയ്യർ, രജത് പാട്ടിദാർ എന്നിവരും അണിനിരക്കുന്നു.

ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്രയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മധ്യപ്രദേശ് സെമിയിലെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മധ്യപ്രദേശ് ലക്ഷ്യത്തിലെത്തി. ബം​ഗാളിനെ 41 റൺസിന് പരാജയപ്പെടുത്തിയാണ് ബറോഡ സെമിയിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. 18 ഓവറില്‍‌ ബം​ഗാൾ 131 റൺസിൽ എല്ലാവരും പുറത്തായി.‌

വിദർഭയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ സെമിയിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി പറഞ്ഞ മുംബൈ 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ഉത്തർപ്രദേശിനെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ഡൽഹി സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് 20 ഓവറിൽ മൂന്നിന് 193 റൺസെന്ന സ്കോർ ഉയർത്താൻ കഴിഞ്ഞു. മറുപടിയിൽ 20 ഓവറിൽ 174 എന്ന സ്കോറിൽ ഉത്തർപ്രദേശ് ഓൾ ഔട്ടായി.

Content Highlights: Syed Mushtaq Ali Trophy Semi Lineup confirmed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us