ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനേക്കാൾ സന്തോഷം രാഹുൽ ദ്രാവിഡെന്ന ഇതിഹാസത്തിന്റെ കീഴിൽ കളിക്കുന്നതിലാണെന്ന് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി. ഐപിഎല്ലിനായി പ്രത്യേക തന്ത്രങ്ങളൊന്നും താന്‍ ആലോചിക്കുന്നില്ലെന്നും വെെഭവ് പറഞ്ഞു.
''ഐപിഎൽ കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ അതിനേക്കാൾ സന്തോഷം രാഹുൽ ദ്രാവിഡിന് കീഴിൽ കളിക്കുന്നതിലാണ്. ഐപിഎല്ലിനായി എനിക്ക് ഒരു തന്ത്രങ്ങളുമില്ല. നിലവിൽ കളിക്കുന്നതുപോലെ തന്നെയാവും ഐപിഎല്ലിലും കളിക്കുക.' സൂര്യവംശി പ്രതികരിച്ചു.
അണ്ടർ 19 ഏഷ്യാ കപ്പിലെ ഫൈനലിലെ തോൽവിയെക്കുറിച്ചും സൂര്യവംശി പ്രതികരിച്ചു. ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ ചില ദിവസങ്ങളിൽ ടീം ബാറ്റിങ് തകർച്ച നേരിടും. ഫൈനലിൽ അതാണ് സംഭവിച്ചതെന്നും സൂര്യവംശി പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാലേല ചരിത്രത്തിൽ വിറ്റഴിയുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. ബിഹാറുകാരനായ 13കാരനെ ഒരു കോടി 10 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ഡൽഹി ക്യാപിറ്റൽസുമായുള്ള മത്സരത്തിനൊടുവിലാണ് രാജസ്ഥാൻ നേടിയെടുത്തത്. ഇടം കയ്യൻ ബാറ്ററും ഇടം കയ്യൻ സ്പിന്നറുമാണ് വൈഭവ്.
Content Highlights: India's 13-Year-Old Sensation Vaibhav Suryavanshi's Big Revelation