'എനിക്ക് തലകറക്കം ഉണ്ടായി, തളർന്നുവീണു'; ആരോ​ഗ്യപ്രശ്നത്തിൽ പ്രതികരണവുമായി വിനോദ് കാംബ്ലി

'ആശുപത്രിയിൽ അജയ് ജഡേജ തന്നെ കാണാനെത്തി. അത് എന്നെ ഏറെ സന്തോഷിപ്പിച്ചു'

dot image

തന്റെ ആരോ​ഗ്യപ്രശ്നങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം വിനോദ് കാംബ്ലി. 'എനിക്ക് ഇപ്പോൾ സുഖമാണ്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്റെ ഭാര്യ എനിക്ക് ഒരുപാട് സഹായം ചെയ്തു. അവൾ എന്നെ മൂന്ന് ആശുപത്രികളിൽ എത്തിച്ചു. ആശുപത്രിയിൽ അജയ് ജഡേജ തന്നെ കാണാനെത്തി. അത് എന്നെ ഏറെ സന്തോഷിപ്പിച്ചു. എന്റെ മൂത്രം പോകുന്നതിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മൂത്രം വെറുതെ ഒഴുകുകയായിരുന്നു'. കാംബ്ലി വിക്കി ലാൽവാനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

'എന്റെ മകൻ ജീസസ് ക്രിസ്റ്റ്യാനോയാണ് എന്നെ വീണ്ടും ആരോ​ഗ്യത്തോടെ നിൽക്കാൻ സഹായിച്ചത്. എന്റെ മകൾക്ക് 10 വയസ് മാത്രമാണ് പ്രായം. എന്റെ ഭാര്യയ്ക്കൊപ്പം മകളും എന്നെ സഹായിച്ചു. ഒരു മാസം മുമ്പാണ് എനിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായത്. എനിക്ക് തലകറക്കും ഉണ്ടായി. പിന്നാലെ ഞാൻ തളർന്നുവീണു'. പിന്നാലെ ഞാൻ ആശുപത്രിയിൽ അഡ‍്മിറ്റായി. കാംബ്ലി വ്യക്തമാക്കി.

ഓ​ഗസ്റ്റിലാണ് ഇന്ത്യൻ മുൻ താരവും സച്ചിൻ തെണ്ടുൽക്കറിന്റെ സുഹൃത്തുമായ വിനോദ് കാംബ്ലി പരസഹായമില്ലാതെ നടക്കാൻ ബുദ്ധിമുട്ടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായത്. കാംബ്ലിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന വാർത്തകൾ അന്ന് തന്നെ ഉയർന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പൊതുവേദിയിൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പവും കാംബ്ലിയെ കണ്ടിരുന്നു.

Content Highlights: Vinod Kambli Breaks Silence On Health Issues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us