ഗാബയില്‍ ഓസീസിന് ബാറ്റിങ്; ഇന്ത്യയ്ക്ക് രണ്ട് മാറ്റങ്ങള്‍

ഇതിനിടെ മഴ പെയ്തതോടെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു

dot image

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ആദ്യം ബാറ്റിങ്. ഗാബയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആതിഥേയരെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

അഡലെയ്ഡിലെ രണ്ടാം ടെസ്റ്റിലെ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഗാബയില്‍ ഇറങ്ങിയത്. രവിചന്ദ്രന്‍ അശ്വിനും ഹര്‍ഷിത് റാണയ്ക്കും പകരം ജഡേജയും ആകാശ് ദീപ് സിങ്ങും ടീമില്‍ തിരിച്ചെത്തി. അതേസമയം ഒരു മാറ്റവുമായാണ് ഓസീസ് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങിയത്. സ്‌കോട്ട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ഇലവനിലേയ്ക്ക് തിരിച്ചെത്തി.

ഇതിനിടെ മഴ പെയ്തതോടെ മത്സരം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഓസീസ് സ്‌കോര്‍ 19 റണ്‍സായിരിക്കെയാണ് മത്സരം നിര്‍ത്തിവെച്ചത്. മഴ മാറിയതോടെ മത്സരം പുനഃരാരംഭിക്കുകയും ചെയ്തു.

ഇന്ത്യ പ്ലേയിങ് ഇലവൻ യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവൻ- ഉസ്മാന്‍ ഖവാജ, നതാന്‍ മക്‌സ്വീനി, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റൻ), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്

Content Highlights: India vs Australia, 3rd Test: Play resumes in Brisbane

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us