മിന്നു മണിയും സജനയും ഇന്ത്യന്‍ ടീമില്‍; വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഡിസംബര്‍ 15 മുതല്‍ 19 വരെയാണ് ടി20 പരമ്പര നടക്കുക

dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരങ്ങളായ മിന്നു മണി ഏകദിന ടി20 ടീമുകളില്‍ ഇടം നേടിയപ്പോള്‍ സജന സജീവന്‍ ടി20 ടീമില്‍ ഇടം പിടിച്ചു.

സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. റിച്ച ഘോഷ്, ഉമ ഛേത്രി എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍. സീനിയര്‍ വനിതാ ടി20 ചലഞ്ചര്‍ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത നന്ദിനി കശ്യപിനും ഇത്തവണ ടീമില്‍ ഇടമൊരുങ്ങി.

ഡിസംബര്‍ 15 മുതല്‍ 19 വരെയാണ് ടി20 പരമ്പര നടക്കുക. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര. ഡിസംബര്‍ 22 മുതല്‍ 27 വരെ നടക്കുന്ന ഏകദിന പരമ്പരയ്ക്ക് വഡോദരയിലെ കൊട്ടമ്പി സ്റ്റേഡിയം വേദിയാകും. ഏകദിന പരമ്പരയിലും മൂന്ന് മത്സരങ്ങളാണുള്ളത്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, സജന സജീവൻ, രാഘ്വി ബിസ്റ്റ്, രേണുക സിംഗ് താക്കൂർ, പ്രിയ മിശ്ര, ടിറ്റാസ് സാധു, സൈമ താക്കൂർ, മിന്നു മണി, രാധാ യാദവ്

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഉമാ ഛേത്രി (വിക്കറ്റ് കീപ്പർ), തേജൽ ഹസബ്നിസ്, ദീപ്തി ശർമ്മ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, രേണുക സിംഗ് താക്കൂർ

Content Highlights: India’s squad for T20I & ODI series against West Indies announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us