സ്മിത്തും ഫോമായി, ഹെഡിന് പിന്നാലെ ഓസീസിന് രണ്ടാം സെഞ്ച്വറി; ഗാബയില്‍ ഇന്ത്യ ബാക്ക്ഫൂട്ടില്‍

ഗാബ ടെസ്റ്റില്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡിന് പിന്നാലെ സ്റ്റീവ് സ്മിത്തും ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരിക്കുകയാണ്.

dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഓസീസിന്റെ രണ്ടാം സെഞ്ച്വറി. ഗാബ ടെസ്റ്റില്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡിന് പിന്നാലെ സ്റ്റീവ് സ്മിത്തും ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയിരിക്കുകയാണ്. 185 പന്തിലാണ് സ്മിത്ത് മൂന്നക്കം തികച്ചത്. 190 പന്തില്‍ 101 റണ്‍സെടുത്ത സ്മിത്തിനെ ജസ്പ്രീത് ബുംമ്ര ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് മടക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ കഴിയാതിരുന്ന സ്മിത്തിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഗാബയില്‍ കണ്ടത്. പെര്‍ത്ത് ടെസ്റ്റില്‍ 0, 17 എന്നീ സ്‌കോറിന് പുറത്തായ സ്മിത്ത് അഡലെയ്ഡിലെ ഒന്നാം ഇന്നിങ്‌സില്‍ കേവലം രണ്ട് റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ ഗാബയിലെ ഒന്നാം ഇന്നിങ്‌സില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി ഫോമിലേക്കുയര്‍ന്നിരിക്കുകയാണ് സ്മിത്ത്.

നേരത്തെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡും സെഞ്ച്വറി നേടിയിരുന്നു. 115 പന്തില്‍ നിന്നാണ് ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി ഹെഡ് അടിച്ചെടുത്തത്. അഡലെയ്ഡില്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലും ഹെഡ് സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 140 റണ്‍സെടുത്താണ് ഹെഡ് മടങ്ങിയത്. അഡലെയ്ഡിലെ സെഞ്ച്വറി പ്രകടനം ഗാബയിലും ഹെഡ് ആവർത്തിച്ചിരിക്കുകയാണ്.

ആദ്യദിനം മഴയെടുത്തതിന് പിന്നാലെ വിക്കറ്റ് നഷ്ടമാവാതെ 28 റണ്‍സെന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഈ സാഹചര്യത്തിലാണ് സ്മിത്തിന്റെയും ഹെഡിന്റെയും നിർണായക കൂട്ടുകെട്ട് ഓസീസിന് തുണയായത്. ഇരുവരുടെയും സെഞ്ച്വറിക്കരുത്തില്‍ ഓസീസ് സ്‌കോര്‍ 300 കടന്നിരിക്കുകയാണ്.

Content Highlights: IND vs AUS: Steve Smith bounces back, hits hundred in Gabba

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us