വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ഒന്നാം ട്വന്റി 20യിൽ 49 റൺസിന്റെ വിജയം നേടിയിരിക്കുകയാണ് ഇന്ത്യൻ വനിതകൾ. മത്സരത്തിൽ ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിക്ക് ഇടമുണ്ടായിരുന്നില്ല. എന്നാൽ മത്സര ഫലത്തെ സ്വാധീനിച്ച രണ്ട് നിർണായക ക്യാച്ചുകളാണ് സബ്സ്റ്റ്യൂട്ടായി കളത്തിലെത്തി മിന്നു മണി കൈപ്പിടിയിലൊതുക്കിയത്.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് വനിതകൾ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജമീമ റോഡ്രിഗ്സിന്റെ 73 റൺസാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. സ്മൃതി മന്ദാന 54 റൺസും സംഭാവന ചെയ്തു. ഉമ ഛേത്രി 24 റൺസും റിച്ച ഘോഷ് 20 റൺസും നേടി. വിൻഡീസ് നിരയിൽ കരിഷ്മ റാംഹറാക്ക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സ്കോർബോർഡിൽ രണ്ട് റൺസ് മാത്രമുള്ളപ്പോൾ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ഒരു റൺസെടുത്ത ഹെയ്ലി മാത്യൂസിനെ ടിത്താസ് സന്ധുവിന്റെ ബൗളിങ്ങിൽ തകർപ്പൻ ക്യാച്ചിലൂടെ മിന്നു മണി പിടികൂടി. ഏഴ് റൺസെടുത്ത ചിന്നെലെ ഹെൻറിയുടെ ക്യാച്ചാണ് രണ്ടാമതായി മിന്നു പിടികൂടിയത്. രാധാ യാദവായിരുന്നു ബൗളിങ്ങ്.
That’s a 𝒄𝒂𝒕𝒄𝒉 𝒐𝒇 𝒕𝒉𝒆 𝒎𝒂𝒕𝒄𝒉 nominee 😍👏
— JioCinema (@JioCinema) December 15, 2024
Keep watching the 1st #INDvWI T20I, LIVE on #JioCinema & #Sports18 👈#JioCinemaSports #MinnuMani pic.twitter.com/hsphqIcY0L
വെസ്റ്റ് ഇൻഡീസ് നിരയിൽ ഡിയാൻഡ്ര ഡോട്ടിൻ 52 റൺസും ക്വയാന ജോസഫ് 49 റൺസും നേടി. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ വിൻഡീസ് വനിതകൾക്ക് വിജയത്തിലേക്കെത്താൻ സാധിച്ചില്ല. ഇന്ത്യൻ വനിതകൾക്കായി ടിത്താസ് സന്ധു മൂന്നും ദീപ്തി ശർമയും രാധാ യാദവും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Minnu Mani has seen flying in the field after substitute in the field