ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പുരോഗമിക്കുകയാണ്. ഗാബയിൽ മഴയെടുത്ത ഒന്നാം ദിനത്തിന് ശേഷം രണ്ടാം ദിനം ഓസ്ട്രേലിയയുടെ ബാറ്റിങ്ങിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറുന്നത്. ഇന്ത്യൻ പേസർ സിറാജും ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്നും സ്റ്റംപ്‌സിലെ ബെയ്ൽസ് പരസ്പരം മാറ്റിവെച്ചതാണ് ഇപ്പോൾ ആരാധകർക്ക് കൗതുകമായത്.
33-ാം ഓവറിലെ രണ്ടാം പന്തിനു ശേഷമാണ് സംഭവം. ഓഫ് സ്റ്റംപിനു പുറത്ത് സിറാജ് എറിഞ്ഞ പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ ലബുഷെയ്‌നു സാധിച്ചില്ല. തൊട്ടു പിന്നാലെ സിറാജ് ബാറ്ററുടെ ക്രീസിലേക്ക് ഓടിയെത്തി. ലബുഷെയ്ന്‍ നോക്കിനില്‍ക്കെ സിറാജ് സ്റ്റംപ്‌സിലെ ബെയ്ല്‍സ് എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവെച്ചു. അതിനു ശേഷം സിറാജ് അടുത്ത പന്തെറിയാന്‍ മടങ്ങി.
എന്നാൽ ഇന്ത്യന്‍ പേസര്‍ ബെയ്ല്‍സ് എടുത്തുമാറ്റിവച്ചത് ലബുഷെയ്‌ന് ഇഷ്ടമായില്ല. സിറാജ് മടങ്ങിയതിനു പിന്നാലെ ലബുഷെയ്ന്‍ ബെയ്ല്‍സ് എടുത്ത് പഴയപടി തന്നെ മാറ്റിവെക്കുകയും ചെയ്തു. ബൗളിങ് എൻഡിലേയ്ക്ക് മടങ്ങുകയായിരുന്ന സിറാജ് ഇത് കണ്ടതുമില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
Mohammed Siraj and Marnus Labuschagne had a lively exchange.
— Vipin Tiwari (@Vipintiwari952) December 15, 2024
- Mohd Siraj replaced the bails.
- Marnus switched them back.
- Nitish Kumar Reddy dismissed Marnus soon after.
The Siraj vs Marnus heats up!
pic.twitter.com/nP4vNQWCzB
എന്നാൽ തൊട്ടടുത്ത ഓവറില്‍ തന്നെ ലബുഷെയ്ന് മടങ്ങേണ്ടിവന്നുവെന്നതാണ് കൗതുകകരമായ വസ്തുത. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിൽ വിരാട് കോഹ്ലിക്ക് സ്ലിപ്പിൽ ക്യാച്ച് നല്‍കിയാണ് ലബുഷെയ്ന്‍ പുറത്തായത്. 55 പന്തുകള്‍ നേരിട്ട് 12 റണ്‍സെടുത്തായിരുന്നു ഓസീസ് താരത്തിന്റെ മടക്കം.
Content Highlights: Mohammed Siraj's Bail-Switch Act With Marnus Labuschagne Produces Epic Drama