ടെസ്റ്റില്‍ ഒന്നാം റാങ്ക്, പിന്നാലെ ഗോള്‍ഡന്‍ ഡക്ക്; ഇത് ഹാരി ബ്രൂക്ക് ​ഗതികേട്

16-ാം ഓവറില്‍ വില്‍ ഒറൂര്‍ക്കാണ് ബ്രൂക്കിനെ ഗോള്‍ഡന്‍ ഡക്കാക്കിയത്

dot image

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ റണ്‍സൊന്നും നേടാതെ മടങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് യുവ ബാറ്റര്‍ ഹാരി ബ്രൂക്ക്. ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ 347 റണ്‍സെന്ന കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി 143 റണ്‍സാണ് ഇംഗ്ലണ്ടിന് നേടാനായത്. ഇംഗ്ലീഷ് നിരയില്‍ അഞ്ചാമനായി ഇറങ്ങിയാണ് ബ്രൂക്ക് നിരാശപ്പെടുത്തിയത്.

16-ാം ഓവറില്‍ വില്‍ ഒറൂര്‍ക്കാണ് ബ്രൂക്കിനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയത്. അവസാനത്തെ പന്തില്‍ ഒറൂര്‍ക്ക് എറിഞ്ഞ ലെങ്ത് ഡെലിവറി ബ്രൂക്ക് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 143 റണ്‍സിന് ഓള്‍ഔട്ടാവുകയാണ് ചെയ്തത്.

ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രൂക്കിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം. ഇംഗ്ലണ്ടിന്റെ തന്നെ ജോ റൂട്ടിനെ മറികടന്നായിരുന്നു കരിയറിലെ ഏറ്റവും മികച്ച റേറ്റിങ്ങുമായി ഹാരി ബ്രൂക്ക് ഒന്നാമതെത്തിയത്. ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനമാണ് ബ്രൂക്കിന് റാങ്കിങ്ങില്‍ തുണയായത്.

വെല്ലിങ്ടണില്‍ ന്യൂസിലാന്‍ഡിനെതിരെ തന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയതിന് ശേഷമാണ് ബ്രൂക്ക് ജോ റൂട്ടിനെ മറികടന്നത്. 323 റണ്‍സിന് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയ മത്സരത്തില്‍ ബ്രൂക്ക് 123 റണ്‍സും 55 റണ്‍സും സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തില്‍ 3,106 എന്നിങ്ങനെയായിരുന്നു റൂട്ട് സ്‌കോര്‍ ചെയ്തത്.

ഹാരി ബ്രൂക്കിന് റാങ്കിങ്ങില്‍ ആകെ 898 റേറ്റിങ് പോയിന്റുണ്ട്. റൂട്ടിനെക്കാള്‍ ഒരു പോയിന്റ് കൂടുതലാണ് ബ്രൂക്കിനുള്ളത്. ഈ വര്‍ഷം ജൂലൈ മുതല്‍ ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു റൂട്ട്. ഇതിനിടെയാണ് റൂട്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് ബ്രൂക്ക് മുന്നിലെത്തിയത്.

Content Highlights: ENG vs NZ: Harry Brook Departs For Golden Duck

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us