'റൺസടിക്കുക സന്തോഷകരമായ കാര്യമാണ്'; ഇന്ത്യയ്ക്കെതിരായ മികച്ച പ്രകടനങ്ങളിൽ ട്രാവിസ് ഹെഡ്

160 പന്തിൽ 18 ഫോറുകൾ സഹിതം 152 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്.

dot image

ഇന്ത്യയ്ക്കെതിരെ വീണ്ടുമൊരു സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ട്രാവിസ് ഹെഡ്. പിന്നാലെ ഇന്ത്യയ്ക്കെതിരെ നടത്തുന്ന മികച്ച പ്രകടനങ്ങളിൽ പ്രതികരണം നടത്തുകയാണ് ഓസ്ട്രേലിയൻ താരം. ഇന്ത്യയ്ക്കെതിരെ ഓസീസ് ടീം ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. റൺസടിക്കുക സന്തോഷകരമായ കാര്യമാണ്. രണ്ടാം ടെസ്റ്റിലെ സെഞ്ച്വറിക്ക് ശേഷം വീണ്ടുമൊരു പ്രകടനം നടത്താൻ കഴിഞ്ഞു. അഡലെയ്ഡിലും പെർത്തിലും തനിക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. എന്നാൽ ഇന്ത്യയ്ക്കെതിരെയോ അല്ലെങ്കിൽ എല്ലാ മത്സരങ്ങളിലുമോ ഈ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ല. ട്രാവിസ് ഹെഡ് ബ്രോഡ്കാസ്റ്റേഴ്സിനോട് പറഞ്ഞു.

ഇന്ത്യയുമായി ഓസ്ട്രേലിയ തുടർച്ചയായി കളിക്കുന്നു. ശക്തരായ എതിരാളികളാണ് ഇന്ത്യൻ ടീം. ജസ്പ്രീത് ബുംമ്ര എറിയാനെത്തിയപ്പോൾ ആദ്യ കുറച്ച് ഓവറുകളിൽ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞു. അതുകൊണ്ട് മത്സരത്തിൽ നന്നായി കളിക്കാൻ സാധിച്ചു. മികച്ച തുടക്കമാണ് തനിക്ക് മികച്ച സ്കോറിലെത്താൻ സഹായമായത്. എന്നാൽ അവസാന സമയങ്ങളിൽ താൻ ഒരൽപ്പം ക്ഷീണിതനായിരുന്നു എന്നും ട്രാവിസ് ഹെഡ് വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെ ഒന്നാം ഇന്നിം​ഗ്സിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസെന്ന നിലയിലാണ്. ഓസ്ട്രേലിയയ്ക്കായി ട്രാവി​സ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 160 പന്തിൽ 18 ഫോറുകൾ സഹിതം 152 റൺസാണ് ഹെഡ് അടിച്ചുകൂട്ടിയത്. 190 പന്തിൽ 12 ഫോറുകൾ ഉൾപ്പെടെ 101 റൺസാണ് സ്റ്റീവ് സ്മിത്തിന്റെ സമ്പാദ്യം. ഇരുവരും ചേർന്ന നാലാം വിക്കറ്റിൽ 241 റൺസാണ് കൂട്ടിച്ചേർത്തത്.

ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 25 ഓവർ പന്തെറിഞ്ഞ ജസ്പ്രീത് ബുംമ്ര ഏഴ് മെയ്ഡൻ ഉൾപ്പെടെ 72 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജും നിതീഷ് കുമാർ റെഡ്ഡിയും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

Content Highlights: Travis Head explains his sensational batting record vs India after Gabba 152

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us