മൂന്നാം ടെസ്റ്റിലും തകർന്ന് ഇന്ത്യയുടെ ബാറ്റിങ് നിര. നാലാം ദിനം 52-4 എന്ന സ്കോറില്‍ ബാറ്റിംഗ് തുടര്‍ന്ന മഴ കാരണം ബാറ്റിങ് നിർത്തിവെക്കുമ്പോൾ180 ന് 6 എന്ന നിലയിലാണ്. ഫോളോ ഓൺ ഭീഷണി മറികടക്കാൻ ഇന്ത്യയ്ക്ക് ഇനിയും 65 റൺസ് കൂടി വേണം. 52 റണ്‍സോടെ രവീന്ദ്ര ജഡേജയും 9 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയും ആണ് ഇപ്പോൾ ക്രീസില്‍ ഉള്ളത്.
പതിവുപോലെ മോശം ഫോമം തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടയും കെ എല്‍ രാഹുലിന്‍റെയും റിഷഭ് പന്തിന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. ഇന്ത്യൻ ഇന്നിങ്സിനു നെടുന്തൂണായത് ഓപണർ രാഹുലിന്റെ ഇന്നിങ്സാണ്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർത്തടിച്ച് കളിച്ച രാഹുൽ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. അര്‍ഹിച്ച സെഞ്ചുറിയിലേക്ക് രാഹുല്‍ മുന്നേറവെ നഥാന്‍ ലിയോണിന്‍റെ പന്തില്‍ രാഹുലിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് അവിശ്വസനീയമായി കൈയിലൊതുക്കി. 139 പന്ത് നേരിട്ട രാഹുല്‍ 84 റണ്‍സെടുത്ത് മടങ്ങി. ആറാം വിക്കറ്റില്‍ രാഹുല്‍-ജഡേജ സഖ്യം കൂട്ടിച്ചേര്‍ത്ത 67 റണ്‍സാണ് ഇതുവരെ ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മടക്കിയത് ഒരിക്കൽ കൂടി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ആണ്. 27 പന്തില്‍ 10 റണ്‍സെടുത്ത രോഹിത്തിനെ കമിന്‍സിന്‍റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരി കൈയിലൊതുക്കുകയായിരുന്നു. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു.
Content Highlights: INDVSAUS: indian chase in third test