ഡീപ്പിൽ മിച്ചൽ മാർഷിന്റെ സെൻസേഷനൽ ക്യാച്ചിന്റെ ബലത്തിൽ പുറത്താവുന്നതിനു മുമ്പ് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ഓസീസ് ക്യാംപിൽ അത്രയധികം അപകടങ്ങൾ വരുത്തിയിരുന്നു. ആദ്യടെസ്റ്റുകളിൽ പുറത്തിരുന്ന താരത്തിൻെറെ അത്യുഗ്രൻ തിരിച്ചുവരവായിരുന്നു ഗാബ ടെസ്റ്റിൽ. ഏഴാമനായി ബാറ്റ് ചെയ്യാനെത്തിയ ജഡേജ 77 വിലപ്പെട്ട റൺസുകളാണ് നേടിയത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ അത്തരമൊരു സ്റ്റണ്ണറിൽ മാത്രമേ ഇന്നദ്ദേഹത്തെ പുറത്താക്കാൻ കഴിയുകയുള്ളൂ എന്ന് തോന്നിപ്പോകുന്നതായിരുന്നു ജഡേജയുടെ രക്ഷകൻ ഇന്നിങ്സ്.
മത്സരത്തിലുടനീളം മികച്ച രീതിയിൽ ബാറ്റേന്തിയ ജഡേജ ഓസീസിന് വലിയ വെല്ലുവിളിയാവുമെന്ന് തോന്നിപ്പിച്ച സമയത്തായിരുന്നു ആ വിക്കറ്റ്. ഇന്ത്യൻ ഇന്നിങ്സിന്റെ 66ാം ഓവറിലായിരുന്നു ജഡേജ പുറത്തായത്. കമ്മിൻസ് ആ സമയത്ത് ജഡേജയെ ബൗൺസറുകൾ കൊണ്ട് നിരന്തരം വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ ജഡേജ ഒരു ബൗണ്ടറി നേടുകയും ചെയ്തു. എന്നാൽ പിന്നീടും ഷാർപ്പ് ഷോർട് പന്തുകൾ കൊണ്ട് ജഡേജയെ വെല്ലുവിളിച്ച കമ്മിൻസ് ഒടുവിൽ വിജയിക്കുക തന്നെ ചെയ്തു. കമ്മിൻസിന്റെ പന്തിൽ പുൾ ചെയ്ത ജഡേജ ആ കെണിയിൽ വീഴുകയായിരുന്നു. മിച്ചൽ മാർഷ് ഡീപ്പ് മിഡ് വിക്കറ്റിൽ തകർപ്പൻ ക്യാച്ചോടെ പുറത്താക്കുകയായിരുന്നു.
Got him! @patcummins30 nails the bouncer and obviously mitch marsh nailed the catch!
— Aussies Army🏏🦘 (@AussiesArmy) December 17, 2024
#AUSvIND pic.twitter.com/lGUAzbCst4
ജഡേജയുടെ 77 റൺസാണ് ഇന്ത്യയുടെ സ്കോർ 200 കടത്തിയത്. ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ ഓൺ ഭീഷണി അവസാനഘട്ടത്തിൽ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു. ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445 റണ്‍സിന് മറുപടിയായി നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 445 റണ്‍സ് എടുത്ത ഓസ്‌ട്രേലിയക്കെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് വേണമായിരുന്നു. 213 റണ്‍സില്‍ വച്ച് ഇന്ത്യയുടെ ഒന്‍പത് വിക്കറ്റുകളും നഷ്ടപ്പെട്ടെങ്കിലും പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്.
Content Highlights: jadeja dismissal in third test