മേഘാലയയെ 25 ന് എറിഞ്ഞിട്ടു; ലിറോയിയുടെ സെഞ്ച്വറിയിൽ വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളത്തിന് കൂറ്റൻ ലീഡ്

നേരത്തെ ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നന്ദന്റെ പ്രകടനമാണ് മേഘാലയ ബാറ്റിങ് നിരയെ തകര്‍ത്തത്

dot image

വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. നിലവിൽ ആദ്യ ദിവസം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ മേഘാലയയെ വെറും 25 റൺസിന് കേരളം പുറത്താക്കിയിരുന്നു. ഇതോടെ നിലവിൽ കേരളത്തിന് 227 റണ്‍സ് ലീഡായി. കേരളത്തിന് വേണ്ടി ലിറോയ് ജോക്വിന്‍ ഷിബു സെഞ്ച്വറി നേടി. 109 റൺസാണ് താരം നേടിയത്. ലിറോയിയെ കൂടാതെ ഓപ്പണര്‍ പി നെവിൻ 38 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ജൊഹാന്‍ ജികുപല്‍ (12), ഹര്‍ഷിത് (7),ഗൗതം പ്രജോദ് (11), ഇഷാന്‍ കുനാല്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. നിലവിൽ ക്യാപ്റ്റന്‍ ഇഷാന്‍ രാജ് (44), തോമസ് മാത്യു (5) എന്നിവരാണ് ക്രീസില്‍.

നേരത്തെ ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നന്ദന്റെ പ്രകടനമാണ് മേഘാലയ ബാറ്റിങ് നിരയെ തകര്‍ത്തത്. 7.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നന്ദന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മേഘാലയ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കടന്നില്ല. ഇഷാന്‍ കുനാലും ലെറോയ് ജോക്വിന്‍ ഷിബുവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

content Highlights: Nandan takes 6 wickets for 0 runs, Kerala skittle out Meghalaya for 25

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us