മന്ദാനയുടെ ഫിഫ്റ്റിക്ക് ഹെയ്‌ലി മാത്യൂസിലൂടെ മറുപടി; വെസ്റ്റ് ഇൻഡീസിന് ഒമ്പത് വിക്കറ്റ് ജയം

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ (41 പന്തില്‍ 62) ഇന്നിംഗ്‌സിന്റെ കരുത്തിലാണ് 159 റണ്‍സടിച്ചെടുത്തത്

dot image

വെസ്റ്റ് ഇന്‍ഡീസിനെതിരായ വനിതകളുടെ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ തോൽവി. ഇന്ത്യയുടെ 159 റണ്‍സ് ടോട്ടൽ വിന്‍ഡീസ് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹെയ്‌ലി മാത്യൂസിന്റെ തകർപ്പൻ ഇന്നിങ്‌സാണ് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്. 47 പന്തില്‍ പുറത്താവാതെ 85 റൺസെടുത്ത താരം 17 ഫോറുകളും കണ്ടെത്തി. താരം നാലോവറിൽ 36 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. മാത്യൂസിന് പുറമെ കിയാന ജോസഫ്(38), ഷെമൈൻ കാംബെല്ലെ (29 ) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ (41 പന്തില്‍ 62) ഇന്നിംഗ്‌സിന്റെ കരുത്തിലാണ് 159 റണ്‍സടിച്ചെടുത്തത്. സ്മൃതിക്ക് പുറമെ റിച്ചാ ഘോഷ് (17 പന്തില്‍ 32) ഇന്ത്യക്ക് നിര്‍ണായക സംഭവാന നല്‍കി. മലയാളി താരം സജന സജീവന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഒപ്പത്തിനൊപ്പമെത്തി.

Content Highlights: West Indies beat india for 9 wickets in second t20

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us