അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. താരത്തിന്റെ അപ്രതീക്ഷിതമായി വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിക്കുകയാണ് ഇന്ത്യയുടെ പരിശീലകൻ ഗൗതം ഗംഭീർ. 'ഇന്ത്യൻ ക്രിക്കറ്റിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ഒരു യുവ ബൗളർ എന്ന നിലയിൽ നിന്നും ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബൗളറിലേക്കുള്ള നിന്റെ യാത്ര നേരിട്ട് കണ്ട ഒരാളാണ് ഞാൻ, തീർച്ചയായും ബാറ്റർമാർ ആകാൻ ആഗ്രഹിച്ചിരുന്ന ക്രിക്കറ്റിന്റെ ഇളം തലമുറയെ ബൗളർമാരാവാൻ കൂടി ആവാൻ പ്രേരിപ്പിച്ചത് നിങ്ങളാണ്, തീർച്ചയായും നിങ്ങളെ ഒരുപാട് മിസ് ചെയ്യും,' ഗംഭീർ കുറിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ അവസാനത്തെ ദിനമാണിതെന്നും വളരെ വൈകാരിക നിമിഷമാണെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ രോഹിത്തിനൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയായിരുന്നു അശ്വിന്‍ വികാരാധീനനായി സംസാരിച്ചത്.
'അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ത്യന്‍ താരമെന്ന നിലയില്‍ എന്റെ അവസാന ദിവസമായിരിക്കും ഇത്. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍ കുറച്ച് 'പഞ്ച്' എന്നില്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ക്ലബ്ബ് തലത്തിലുള്ള ക്രിക്കറ്റില്‍ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം എന്റെ അവസാന ദിവസമാണിത്. രോഹിത്തിനും എന്റെ എല്ലാ ടീമംഗങ്ങള്‍ക്കുമൊപ്പം ഞാന്‍ ഒരുപാട് ഓര്‍മകള്‍ സൃഷ്ടിച്ചു', അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
The privilege of seeing you grow from a young bowler to a legend of modern cricket is something that I wouldn’t trade for the world! I know that generations of bowlers to come will say that I became a bowler coz of Ashwin! U will be missed brother! ❤️ @ashwinravi99 pic.twitter.com/fuATAjE8aw
— Gautam Gambhir (@GautamGambhir) December 18, 2024
ഇന്ത്യക്കായി 106 ടെസ്റ്റുകള്‍ കളിച്ച അശ്വിന്‍, 537 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 37 തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. മികച്ച ഒരു ഓള്‍റൗണ്ടറായ അദ്ദേഹം 3,503 റണ്‍സ് നേടുകയും ചെയ്തു. 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും 707 റൺസും നേടി. 65 ടി 20 മത്സരങ്ങളിൽ നിന്ന് 184 റൺസും 75 വിക്കറ്റുകളും നേടി.
Content Highlights: Gautam Gambhir emotional message for ' Ravichandran Ashwin's retirement