ഗാബയില്‍ രസംകൊല്ലിയായി മഴ; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍

ഗാബയില്‍ മഴ കാരണം മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ സമനില അംഗീകരിക്കുകയായിരുന്നു.

dot image

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍. ഗാബയില്‍ മഴ കാരണം മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ സമനില അംഗീകരിക്കുകയായിരുന്നു. ഇതോടെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞപ്പോഴും 1-1 എന്ന നിലയിലാണ്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 275 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എട്ട് റണ്‍സ് എടുത്തുനില്‍ക്കവേയാണ് മഴയെത്തിയത്. മഴ ശക്തമായതോടെ മത്സരം പുനഃരാരംഭിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുകയായിരുന്നു. ട്രാവിസ് ഹെഡിനെയാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സ്‌കോര്‍: ഓസ്‌ട്രേലിയ: 445 & 89/7, ഇന്ത്യ: 260 & 8/0.

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ നേരത്തെ ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 260 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 89/7നാണ് ഡിക്ലയര്‍ ചെയ്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംമ്ര, രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 22 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ അലക്‌സ് ക്യാരി 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അഞ്ചാം ദിനം ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യയ്ക്ക് തലേദിവസത്തെ സ്‌കോറിനോട് എട്ട് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. ആകാശ് ദീപിന്റെ (31) വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. ഇതോടെ 260 റണ്‍സിന് ഇന്ത്യ കൂടാരം കയറി. ജസ്പ്രീത് ബുമ്ര (10) പുറത്താവാതെ നിന്നു. 185 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്.

ഗാബയിലെ നാലാം ദിനം വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയ്ക്ക് ഫോളോ ഓണ്‍ ഒഴിവാക്കിയത്. ഒന്നാം ഇന്നിംഗ്സില്‍ 445 റണ്‍സ് എടുത്ത ഓസ്ട്രേലിയക്കെതിരെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് 246 റണ്‍സ് വേണമായിരുന്നു. 213 റണ്‍സില്‍ വച്ച് ഇന്ത്യയുടെ ഒന്‍പത് വിക്കറ്റുകളും നഷ്ടപ്പെട്ടെങ്കിലും പത്താംവിക്കറ്റില്‍ ബുംറയും ആകാശ് ദീപും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചത്. കെ എല്‍ രാഹുലിന്റെയും രവീന്ദ്ര ജഡേജയുടെയും ചെറുത്തുനില്‍പ്പും ഇന്ത്യയ്ക്ക് നിര്‍ണായകമായി.

Content Highlights: IND vs AUS: Third Test ends in draw, match called off due to rain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us