ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 260 റണ്‍സിന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസിന് 18 ഓവറുകള്‍ പിന്നിടുമ്പോള്‍ 88 റൺസിനിടെ ഏഴ് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. ജസ്പ്രീത് ബുംമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
Innings Break!
— BCCI (@BCCI) December 18, 2024
Australia have declared after posting 89/7 in the 2nd innings.#TeamIndia need 275 runs to win the 3rd Test
Scorecard - https://t.co/dcdiT9NAoa#AUSvIND pic.twitter.com/bBCu6G0pN5
തൊട്ടുപിന്നാലെ മാര്‍നസ് ലബുഷെയ്‌നെയും (1) ബുംമ്ര മടക്കി. നഥാന്‍ മക്‌സ്വീനിയെയും (4) മിച്ചല്‍ മാര്‍ഷിനെയും (2) പുറത്താക്കി ആകാശ് ദീപ് ഓസീസിന് ഇരട്ടപ്രഹരമേൽപ്പിച്ചു. നാല് റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെയും 17 റൺസെടുത്ത ട്രാവിസ് ഹെഡിനെയും മുഹമ്മദ് സിറാജ് മടക്കിയതോടെ ഓസീസ് കനത്ത പ്രതിരോധത്തിലായി.
10 പന്തിൽ 22 റൺസെടുത്ത ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ ബുംമ്ര കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. ഇതോടെ 18-ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലേയ്ക്ക് ഓസീസ് തകര്‍ന്നു. അലക്‌സ് ക്യാരി (20), മിച്ചല്‍ സ്റ്റാര്‍ക് (2) എന്നിവര്‍ പുറത്താകാതെ നിന്നു. 89/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരിക്കുകയാണ് ഓസീസ്. ഇന്ത്യയ്ക്ക് ഇനി വിജയിക്കാന്‍ 54 ഓവറില്‍ 275 റണ്‍സാണ് വേണ്ടത്.
Content Highlights: India vs Australia: Jasprit Bumrah, Mohammed Siraj, Akash Deep rattle AUS