ഒരു റൺ പോലും വിട്ടുകൊടുക്കാതെ ആറ് വിക്കറ്റ്; നന്ദന്റെ മികവിൽ കേരളത്തിന്റെ ജയം ഇന്നിങ്സിനും 391 റൺസിനും

വിജയ് മർച്ചന്‍റ് ട്രോഫിയിൽ മേഘാലയയെ ഇന്നിങ്സിനും 391 റൺസിനും തോൽപ്പിച്ച് കേരളം

dot image

വിജയ് മർച്ചന്‍റ് ട്രോഫിയിൽ മേഘാലയയെ ഇന്നിങ്സിനും 391 റൺസിനും തോൽപ്പിച്ച് കേരളം. ആദ്യ ഇന്നിങ്സിൽ 25 റൺസിന് മേഘാലയയെ പുറത്താക്കിയ കേരളം ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റിന് 478 റൺസിൽ ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ഇന്നിങ്സിലും കേരളത്തിന്റെ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ മേഘാലയ 62 റൺസിന് പുറത്തായി. ഇതോടെ കേരളം ഒരു ദിവസത്തെ കളി ബാക്കി നിൽക്കെ തന്നെ മികച്ച വിജയം സ്വന്തമാക്കി.

കേരളത്തിന് വേണ്ടി ലിറോയ് ജോക്വിന്‍ ഷിബു, തോമസ് മാത്യു എന്നിവർ സെഞ്ച്വറി നേടി. 109 റൺസാണ് ലിറോയ് നേടിയത്. 143 പന്തിൽ 152 റൺസുമായി തോമസ് മാത്യു പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഇഷാൻ രാജ് സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ 97 ന് പുറത്തായി. ഇവരെ കൂടാതെ ഓപ്പണര്‍ പി നെവിൻ 38 റൺസ് നേടി .

കേരളത്തിന് വേണ്ടി രണ്ടാം ഇന്നിങ്സിൽ ഇഷാൻ കുനാൽ നാലും നന്ദൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ നന്ദൻ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്പിന്നറായ നന്ദൻ 7.3 ഓവറിൽ ഒരു റൺ പോലും വിട്ട് കൊടുക്കാതെയായിരുന്നു ആറ് വിക്കറ്റ് വീഴ്ത്തിയത്. വിജയ് മെർച്ചന്‍റ് ട്രോഫിയിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം താരമെന്ന നേട്ടവും ഇതോടെ നന്ദൻ സ്വന്തമാക്കി. നേരത്തെ ഹൈദരാബാദിനെതിരായ വിജയത്തിലും ഏഴ് വിക്കറ്റുകളുമായി നന്ദൻ നിർണ്ണായക പങ്കു വഹിച്ചിരുന്നു.

Content Highlights: vijay merchant trophy kerala beat meghalaya by an innings and-391 runs

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us