അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ സ്പിന്നര്‍മാരിലൊരാളായ അശ്വിന് ആശംസകളറിയിച്ച് ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ താരത്തിന് ആശംസകള്‍ അറിയിച്ച് രസകരമായ സന്ദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്.
ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേഡ്‌സിന് വേണ്ടി കളിച്ച ഫിഞ്ച് 2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന അശ്വിനുമായി നടന്ന ഒരു സംഭവം ഓര്‍മിപ്പിക്കുകയാണ് ചെയ്തത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും (ആര്‍സിബി) ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) തമ്മിലുള്ള മത്സരത്തിനിടെ ഫിഞ്ചിന് അശ്വിന്‍ മങ്കാദിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫിഞ്ചിനോട് ബാറ്റിങ്ങില്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.
Congratulations @ashwinravi99
— Aaron Finch (@AaronFinch5) December 18, 2024
You’ve been one of the greats and it was a pleasure to play with and against you! pic.twitter.com/2Yoany79hC
അന്ന് തന്നെ റണ്ണൗട്ടാക്കാതെ വിട്ടതിന് അശ്വിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫിഞ്ച് ആശംസകള്‍ അറിയിച്ചത്. മത്സരത്തിനിടെ അശ്വിനും ഫിഞ്ചും തമ്മിലുള്ള ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഓസീസ് താരത്തിന്റെ പ്രതികരണം. 'എക്കാലത്തേയും മികച്ച കരിയറുകളില്‍ ഒന്ന്. അശ്വിന് ആശംസകള്‍. നിങ്ങളോടൊപ്പവും നിങ്ങള്‍ക്കെതിരെയും കളിക്കുന്നത് എനിക്ക് സന്തോഷമായിരുന്നു', ഫിഞ്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2018ല്‍ അശ്വിനും ഫിഞ്ചും പഞ്ചാബ് കിങ്‌സിനായി ഒരുമിച്ച് കളിച്ചിരുന്നു.
Content Highlights: Aaron Finch recalls Mankad warning to wish retiring R Ashwin