അശ്വിന്‍റേത് ഒരു തുടക്കം മാത്രം; അടുത്തവർഷം കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ വിരമിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന് വഴിയൊരുങ്ങുകയാണ്

dot image

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചാണ് അശ്വിന്‍ ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ അശ്വിന്റെ വിരമിക്കല്‍ ഒരു തുടക്കം മാത്രമാണെന്നും അടുത്ത വര്‍ഷം കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കളമൊഴിഞ്ഞേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന് വഴിയൊരുങ്ങുകയാണ്. അടുത്ത വര്‍ഷം ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായി കൂടുതല്‍ സീനിയര്‍ താരങ്ങള്‍ കളമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്നാണ് സൂചന. പുതിയ തലമുറയ്ക്ക് വഴിമാറി കൊടുക്കാന്‍ ഒരുപാട് സീനിയര്‍ താരങ്ങള്‍ ടീം വിട്ടുപോവേണ്ടതുണ്ട്.

അശ്വിന്‍ വിരമിച്ചതോടെ ഇന്ത്യയുടെ 'ഒജി ജനറേഷന്‍' ഒരുമിക്കുന്ന അവസാന ടെസ്റ്റ് പരമ്പരയായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി. 2012-13 കാലഘട്ടത്തിലാണ് ഇതിനുമുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റമുണ്ടായത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍ എന്നിവരെല്ലാം കളമൊഴിഞ്ഞതിന് പിന്നാലെ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. ഇത്രയും കാലം ഈ താരങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ നയിച്ചത്. ഈ തലമുറയില്‍ നിന്ന് ആദ്യം വിരമിക്കുന്ന താരമാണ് ആര്‍ അശ്വിന്‍.

Content Highlights: Ashwin's retirement just the beginning, more seniors likely to call it quits: Report

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us